1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 26, 2024

സ്വന്തം ലേഖകൻ: ന്യൂസിലാന്റ് പാല്‍മേഴ്സ്റ്റണ്‍ നോര്‍ത്തില്‍ മലയാളി യുവതി അന്തരിച്ചു. റോണി മോഹന്റെ ഭാര്യ ഫെബി മേരി ഫിലിപ്പ് (39) ആണ് മരിച്ചത്. കഴിഞ്ഞ രണ്ടു വര്‍ഷമായി കാന്‍സര്‍ ബാധിച്ചു ചികിത്സയിലിരിക്കെയാണ് ഇന്നലെ രാവിലെയോടെ ഫെബിയുടെ മരണ വാര്‍ത്ത എത്തിയത്. പ്രിയപ്പെട്ടവരുടെ മുഴുവന്‍ ഹൃദയം തകര്‍ത്തുകൊണ്ടാണ് ഫെബിയുടെ വിയോഗം സംഭവിച്ചത്.

അതുകൊണ്ടു തന്നെ ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം അകാലത്തില്‍ പൊലിഞ്ഞ ഫെബിയുടെ ഓര്‍മ്മകളില്‍ നീറുകയാണ് ഇപ്പോള്‍. നാട്ടില്‍ എറണാകുളം സ്വദേശിനിയായ ഫെബിയെ വിവാഹം കഴിച്ചത് റാന്നിയിലാണ്.
തുടര്‍ന്നാണ് ന്യൂസിലാന്റിലേക്ക് എത്തിയത്. റോണി – ഫെബി ദമ്പതികള്‍ക്ക് രണ്ടു മക്കളാണുള്ളത്.

പാല്‍മേഴ്സ്റ്റണ്‍ നോര്‍ത്തിലെ മലയാളി സമൂഹത്തിലടക്കം വളരെയധികം സജീവമായിരുന്നു ഫെബി മേരി ഫിലിപ്പും ഭര്‍ത്താവ് റോണി മോഹനും. ഫെബിയുടെ മരണവാര്‍ത്ത അറിഞ്ഞ് ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം ഇപ്പോള്‍ പാല്‍മേഴ്സ്റ്റണ്‍ നോര്‍ത്തിലെ വീട്ടിലെത്തിയിട്ടുണ്ട്. മൃതദേഹം ന്യൂസിലാന്റില്‍ തന്നെയാണ് സംസ്‌കരിക്കുവാന്‍ തീരുമാനിച്ചിരിക്കുന്നത്.

കേരളാ അസോസിയേഷന്‍ ഓഫ് മനവത് ഫെബിയുടെ മരണത്തില്‍ അനുശോചനം അറിയിച്ചിട്ടുണ്ട്. തങ്ങളുടെ കൂട്ടായ്മയിലെ എല്ലാവര്‍ക്കും പ്രിയപ്പെട്ട അംഗമായിരുന്നു ഫെബിയെന്നും അവളെ അറിയുന്നവര്‍ക്കെല്ലാം ഈ വാര്‍ത്ത വളരെയധികം വേദനയാണ് സമ്മാനിക്കുകയെന്നും അസോസിയേഷന്‍ നേതൃത്വം പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.