1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 26, 2024

നൈറ്റ്സ് മാഞ്ചസ്റ്റർ ക്ലബിൻ്റ വാർഷികവും പുതിയ ഭാരവാഹി തിരഞ്ഞെടുപ്പും
മാഞ്ചസ്റ്റർ നൈറ്റ്സ് ക്രിക്കറ്റ് ക്ലബിൽ 2025വർഷത്തെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.

ക്ലബ് പ്രോഗ്രാം കോഡിനേറ്റർ ശ്രീരാഗിൻറ നേത്യത്വത്തിൽ ക്ലബ് മാനേജർ ജീൻസ് അധ്യക്ഷത വഹിച്ച വാർഷിക പൊതുയോഗത്തിൽ ക്ലബ് ക്യാപ്റ്റൻ സുജേഷ് സ്വാഗതവും ട്രെഷറർ പ്രിൻസ് വാർഷിക കണക്കും സെക്രട്ടറി സിറിൽ വിവിധ കർമ്മ പദ്ധതികളുടെ കരട് രൂപ രേഖകൾ അവതരിപ്പിച്ചു അടുത്ത വർഷം കൂടുതൽ ഒത്തൊരുമിച്ച് പ്രവർത്തിക്കുവാനും പൊതുയോഗം തീരുമാനമെടുത്തു

പൊതുയോഗത്തിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ചെയർമാൻ ജീൻസ് മാത്യു സെക്രട്ടറി പ്രശാന്ത് ക്ലബ്ബ് ക്യാപ്റ്റൻ സുജേഷ് ട്രഷറർ പ്രിൻസ് തോമസ് കമ്മിറ്റി അംഗങ്ങളിയി ശ്രീരാഗ് , രാഹുൽ, വിജയ്, ജിനീഷ്, മനു & തോമസ് എന്നിവരെ തെരഞ്ഞെടുത്തു.

2024 സീസൺ മികച്ച താരമായി ശരത്തും കഴിഞ്ഞ വർഷം മികച്ച പ്രകടനം നടത്തിയ വിജീഷ്, അശ്വിൻ, അജ്മൽ, രാഹുൽ എന്നിവരെയും ക്ലബ് ആദരിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.