സ്വന്തം ലേഖകൻ: യുഎഇയിൽ അടുത്തമാസ(ഡിസംബര്‍)ത്തെ ഇന്ധനവില പ്രഖ്യാപിച്ചു. നവംബറിലേതിനേക്കാളും പെട്രോളിന് 13 ഫിൽസ് വരെ കുറഞ്ഞു. അതേസമയം ഡീസലിന് 1 ഫിൽസ് കൂടുകയും ചെയ്തു. നാളെ(1) മുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ വരും.
പെട്രോൾ വില വിശദമായി
∙ സൂപ്പർ98 – ലിറ്ററിന് 2.61 ദിർഹം. (നവംബറിൽ ലിറ്ററിന് 2.74 ദിർഹം). വ്യത്യാസം 13 ഫിൽസ്.
∙ സ്പെഷൽ 95 – ലിറ്ററിന് 2.50 ദിർഹം. (നവംബറിൽ 2.63 ദിര്‍ഹം). വ്യത്യാസം 13 ഫിൽസ്.
∙ ഇ–പ്ലസ് 91- ലിറ്ററിന് 2.43 ദിർഹം(നവംബറിൽ 2.55 ദിർഹം). വ്യത്യാസം 12 ഫിൽസ്.
∙ ഡീസൽ – ലിറ്ററിന് 2.68 ദിർഹം. (നവംബറിൽ ലിറ്ററിന് 2.67 ദിർഹം). വ്യത്യാസം 1 ഫിൽസ്.
ഓടിക്കുന്ന വാഹനത്തിന്റെ തരം അനുസരിച്ച്, ഡിസംബറിൽ ഫുൾ ടാങ്ക് പെട്രോൾ ലഭിക്കുന്നത് കഴിഞ്ഞ മാസത്തേക്കാൾ 6.12 ദിർഹം മുതൽ 9.62 ദിർഹം വരെ കുറവായിരിക്കും. തുടർച്ചയായ രണ്ട് മാസം വില കുറഞ്ഞ ശേഷം നവംബറിൽ യുഎഇയിൽ ഇന്ധന വില കൂടിയിരുന്നു.
2015-ൽ യുഎഇ പെട്രോൾ വിലനിയന്ത്രണം നീക്കുകയും ആഗോള വിലയുമായി ബന്ധപ്പെടുത്തുകയും ചെയ്തതിനാൽ എല്ലാ മാസാവസാനവും നിരക്ക് പരിഷ്കരിക്കുന്നു. ഊർജ മന്ത്രാലയം അംഗീകരിച്ച ഇന്ധന വിലയാണ് എല്ലാ മാസവും നിർണയിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല