സ്വന്തം ലേഖകൻ: എച്ച് എം ആര് സി പുതിയ നിയമങ്ങള്‍ പ്രാബല്യത്തില്‍ വരുത്തുന്നതിനോടൊപ്പം, പെട്രോള്‍ – ഡീസല്‍ കാറുകളുടെ ഉടമകള്‍ ഡിസംബര്‍ മുതല്‍ പ്രാബല്യത്തില്‍ വരുന്ന പുതിയ ഡ്രൈവിംഗ് നിയമങ്ങളിലെ മാറ്റങ്ങളെ കുറിച്ചും അറിഞ്ഞിരിക്കേണ്ടതുണ്ട്. ഡിസംബര്‍ മുതല്‍ നിലവില്‍ വരുന്ന മാറ്റങ്ങള്‍ മൂലം നിങ്ങളുടെ വാഹനങ്ങള്‍ റോഡില്‍ ഉപയോഗിക്കുന്നതിന് എത്ര തുക നല്‍കേണ്ടി വരുമെന്നും, വാഹനങ്ങളില്‍ എന്തൊക്കെ മാറ്റങ്ങള്‍ വരുത്തേണ്ടി വരുമെന്നും അറിഞ്ഞിരിക്കേണ്ടതുണ്ട്.
ഇന്ന് മുതല്‍, കമ്പനി കാറുകളില്‍ ജോലിക്കായി സഞ്ചരിക്കുന്നവരുടെ ഇന്ധന ചെലവോ, സ്വകാര്യ കാറുകളില്‍ ഉപയോഗിച്ച ഇന്ധനത്തിന്റെ ചെലവോ സംബന്ധിച്ച് എച്ച് എം റെവന്യു ആന്‍ഡ് കസ്റ്റംസ് നിര്‍ദ്ദേശിച്ചിട്ടുള്ള നിരക്കുകളില്‍ മാറ്റം വരും. ഈ നിരക്കുകല്‍ സാധാരണയായി മാര്‍ച്ച്, ജൂണ്‍, സെപ്റ്റംബര്‍, ഡിസംബര്‍ എന്നീ മാസങ്ങളിലായി വര്‍ഷത്തില്‍ നാല് തവണയാണ് പുനപരിശോധിക്കുക. കഴിഞ്ഞ സെപ്റ്റംബറിലെ പുനഃപരിശോധനയില്‍ നിരക്കുകള്‍ വലിയ മാറ്റങ്ങളില്ലാതെ തുടര്‍ന്നു. ചില പ്രത്യേക എഞ്ചിനുകളുള്ള കാറുകളുടെ നിരക്കില്‍ മാത്രമാണ് മാറ്റമുണ്ടായത്.
ഈ വര്‍ഷം പൊതുവെ ഈ നിരക്കില്‍ നേരിയ കുറവാണ് ഉണ്ടായിരിക്കുന്നത്. അതായത്, കമ്പനി കാറുകള്‍ ഉപയോഗിച്ചവര്‍ക്ക് മുന്‍പ് കിട്ടിയിരുന്ന അത്രയും തുക തിരികെ ലഭിക്കുന്നില്ല എന്നര്‍ത്ഥം. 1400 സി സി എഞ്ചിന് വരെയുള്ള കാറുകളുടെ കാര്യത്തില്‍, ലഭിക്കുന്ന തുകയില്‍ മൈലിന് 12 പെന്‍സിന്റെ കുറവ് വന്നപ്പോള്‍, 1401 സി സി മുതല്‍ 2000 സി സി വരെയുള്ള കാറുകളുടെ കാര്യത്തില്‍ ഉണ്ടായിരിക്കുന്നത്. 14 പെന്‍സിന്റെ കുറവാണ്. 2300 സി സി യില്‍ അധികം കപ്പാസിറ്റിയുള്ള എഞ്ചിനുകള്‍ ഉള്ള കാറുകളുടെകാര്യത്തില് 23 പെന്‍സിന്റെ കുറവും വന്നിട്ടുണ്ട്.
അതേസമയം, 1600 സി സി വരെയുള്ള എഞ്ചിനുകള്‍ ഉള്ള ഡീസല്‍ കാറുകളുടെ കാര്യത്തില്‍ നിരക്ക് മൈലിന് 11 പെന്‍സ് കുറഞ്ഞപ്പോള്‍ 1601 സിസി ക്കും 2000 സി സി ക്കും ഇടയിലുള്ള കാറുകള്‍ക്ക് മൈലിന് 13 പെന്‍സ് വരെ കുറവ് വന്നു. 2000 സി സി വരെയുള്ള കാറുകളുടെ കാര്യത്തില്‍ മൈലിന് 17 പെന്‍സിന്റെ കുറവുണ്ടായിട്ടുണ്ട്. അതേസമയം എല്‍ പി ജി കാറുകളുടെ കാര്യത്തില്‍ തുകയ്ക്ക് മാറ്റം വന്നിട്ടില്ല. ഇലക്ട്രിക് കാറുകളുടെ നിരക്കും മാറ്റമില്ലാതെ തുടരുകയാണ്. അതേ സമയം, ഹൈബ്രിഡ് കാറുകളെ അവയ്ക്ക് തുല്യമായ പെട്രോള്‍ – ഡീസല്‍ കാറുകളുടെ കൂട്ടത്തിലാണ് കൂട്ടിയിരിക്കുന്നത്.
അതിനു പുറമെ നവംബര്‍ അവസാനം നിലവില്‍ വന്ന പുതിയ നിയമമനുസരിച്ച്, കുറേക്കൂടി മെച്ചപ്പെട്ട ചാര്‍ജ്ജിംഗ് സ്റ്റേഷനുകള്‍ ഇലക്ട്രിക് കാര്‍ ഉടമകള്‍ക്ക് ലഭിക്കും. ഈ നിയമമനുസരിച്ച് ഡിവൈസുകള്‍ക്ക് 99 ശതമാനം വിശ്വാസ്യതയുണ്ടെന്ന് ഉപഭോക്താക്കളെ ബോദ്ധ്യപ്പെടുത്താനുള്ള ബാദ്ധ്യത ചാര്‍ജിംഗ് സ്റ്റേഷന് ഉടമകള്‍ക്ക് ഉണ്ടാകും.അതിനു പുറമെ രാജ്യവ്യാപകമായി ചാര്‍ജ്ജിംഗ് സ്റ്റേഷനുകളിലെല്ലാം തന്നെ എട്ടു കിലോ വാട്ടോ അതിന് മുകളിലോ കപ്പാസിറ്റിയുള്ള പവര്‍ ഉറപ്പ് വരുത്തേണ്ടതുണ്ട്. അതുപോലെ കോണ്ടാക്റ്റ് ലെസ്സ് പേയ്മെന്റ് സംവിധാനവും ഉറപ്പു വരുത്തണം.
പുതിയ നിയമത്തിലെ ഓരോ ലംഘനത്തിനും ചാര്‍ജ്ജിംഗ് സ്റ്റേഷന് ഉടമകള്‍ 10,000 പൗണ്ട് വരെ പിഴയൊടുക്കേണ്ടതായി വരും. എച്ച് ജി വി ഡ്രൈവര്‍മാര്‍ക്കും നിയമങ്ങളില്‍ മാറ്റം വന്നിട്ടുണ്ടെങ്കിലും അത് ഡിസംബാര്‍ 31 മുതലായിരിക്കും പ്രാബല്യത്തില്‍ വരിക.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല