സ്വന്തം ലേഖകൻ: സാങ്കേതിക തകരാറുകൾമൂലം കുവൈത്തിൽ അടിയന്തരമായി ഇറക്കിയ ഗൾഫ് എയർ വിമാനം മാഞ്ചസ്റ്ററിലേക്ക് പുറപ്പെട്ടു. ഇന്ത്യക്കാരായ യാത്രക്കാരുമായി മുംബൈയിൽനിന്ന് ഇംഗ്ലണ്ടിലെ മാഞ്ചസ്റ്ററിലേക്ക് പുറപ്പെട്ട വിമാനം ഞായറാഴ്ച രാത്രിയാണ് കുവൈത്ത് വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കിയത്. പ്രശ്നം പരിഹരിച്ച് തിങ്കളാഴ്ച പുലർച്ച 4.30 ഓടെ വിമാനം മാഞ്ചസ്റ്ററിലേക്ക് പുറപ്പെട്ടു.
അതേസമയം, അടിയന്തരമായി വിമാനം കുവൈത്തിൽ ഇറക്കിയത് യാത്രക്കാരെ പ്രയാസത്തിലാക്കി. ഞായറാഴ്ച രാത്രി മുതൽ മണിക്കൂറോളം ഇവർ വിമാനത്താവളത്തിൽ കുടുങ്ങി. താമസവും ഭക്ഷണവുമില്ലാത്തതിനെതുടര്ന്ന് യാത്രക്കാർ പ്രതിഷേധിക്കുകയും സോഷ്യൽ മീഡിയയിൽ വിഡിയോ പങ്കുവെക്കുകയും ചെയ്തു. തുടര്‍ന്ന് വിഷയത്തില്‍ ഇന്ത്യൻ എംബസി അധികൃതർ വിഷയത്തിൽ ഇടപെടുകയും വിമാനത്താവളത്തിൽ എത്തി ആവശ്യമായ ക്രമീകരണങ്ങൾ ഒരുക്കുകയും ചെയ്തു.
എയർലൈൻ അധികാരികളുമായി ബന്ധപ്പെട്ട എംബസി ഉദ്യോഗസ്ഥർ യാത്രക്കാർക്ക് എയർപോർട്ട് ലോഞ്ചുകളിൽ താമസ സൗകര്യവും ഒരുക്കി. വിമാനം പുറപ്പെടുന്നതുവരെ ഇന്ത്യൻ എംബസി സംഘം എയർപോർട്ടിലുണ്ടായിരുന്നു. തിങ്കളാഴ്ച പുലർച്ച 4.30 ഓടെ വിമാനം മാഞ്ചസ്റ്ററിലേക്ക് പുറപ്പെട്ടതായും ഇന്ത്യൻ എംബസി അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല