1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 3, 2024

സ്വന്തം ലേഖകൻ: സൗദി അറേബ്യയിൽ വിവിധ കാരണങ്ങളാൽ സ്പോൺസറിൽനിന്ന് ഒളിച്ചോടിയവർക്ക് (ഹുറൂബ്) രേഖകൾ ശരിയാക്കി പുതിയ വീസയിലേക്കു മാറാനോ രാജ്യം വിടാനോ അവസരം. 2025 ജനുവരി 29 വരെ 60 ദിവസത്തെ സാവകാശമാണ് നൽകിയിരിക്കുന്നതെന്ന് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. ഇളവ് പ്രാബല്യത്തിൽവന്ന ഡിസംബർ 1ന് മുൻപ്, ഒളിച്ചോടിയതായി റജിസ്റ്റർ ചെയ്യപ്പെട്ടവർക്കാണ് ആനുകൂല്യം.

പുതിയ ജോലി നൽകുന്ന സ്പോൺസറുടെ സത്യവാങ്മൂലം സഹിതം ഖിവ പ്ലാറ്റ്ഫോം വഴി സ്പോൺസർഷിപ് മാറ്റത്തിന് അപേക്ഷിക്കണം. പഴയ തൊഴിലുടമയുടെ സമ്മതം ലഭിച്ചാൽ നിശ്ചിത ഫീസ് അടച്ച് മുഖീം പോർട്ടൽ വഴി സ്പോൺസർഷിപ് മാറ്റാവുന്നതാണ്.

ഒളിച്ചോടിയ കാലയളവിലെ ഇഖാമ കുടിശിക അടയ്ക്കാൻ പുതിയ തൊഴിലുടമ തയാറാകണം. അപേക്ഷ അംഗീകരിച്ചാൽ ഇഖാമ പുതുക്കും. തൊഴിൽ കരാർ റദ്ദാക്കിയാൽ 60 ദിവസത്തിനകം രാജ്യം വിടുകയോ പുതിയ ജോലിയിലേക്കു മാറുകയോ ചെയ്യണം. നിലവിൽ ഒളിച്ചോടിയവർക്ക് എംബസി മുഖേന രാജ്യം വിടാൻ മാത്രമേ സാധിച്ചിരുന്നുള്ളൂ. പുതിയ തീരുമാനം അനുസരിച്ച് വേറെ ജോലി കണ്ടെത്തിയാൽ സൗദിയിൽ തന്നെ തുടരാനാകും എന്നതാണ് പ്രത്യേകത.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.