സ്വന്തം ലേഖകൻ: ഹൈപ്പര്‍ലൂപ്പ് സാങ്കേതികവിദ്യയ്ക്കായുള്ള ആദ്യ പരീക്ഷണ ട്രാക്ക് പൂര്‍ത്തിയായതായി റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. തായിയൂര്‍ ഐ.ഐ.ടി മദ്രാസ് ക്യാമ്പസിന്റെ ഡിസ്‌ക്കവറി കാമ്പസില്‍ പൂര്‍ത്തിയായ 410 മീറ്റര്‍ ട്രാക്കിന്റെ വീഡിയോ എക്‌സില്‍ പങ്കുവെച്ചായിരുന്നു അശ്വിനി വൈഷ്ണവ് ഇക്കാര്യം അറിയിച്ചത്.
ഇന്ത്യന്‍ റെയില്‍വേ, ഐ.ഐ.ടി മാദ്രാസ് ആവിഷ്‌കാര്‍ ഹൈപ്പര്‍ലൂപ്പ് ടീം, സ്റ്റാര്‍ട്ടപ്പ് കമ്പനിയായ ട്യൂടര്‍ ഹൈപ്പര്‍ ലൂപ്പ് എന്നിവരുടെ സംയുക്ത പരിശ്രമത്തിന്റെ ഫലമായിട്ടാണ് ട്രാക്ക് പൂര്‍ത്തിയായിരിക്കുന്നത്. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ അശ്വനി വൈഷ്ണവ് അഭിനന്ദിക്കുകയും ചെയ്തു.
2022 മാര്‍ച്ചിലായിരുന്നു ഐ.ഐ.ടി മദ്രാസ് ഹൈപ്പര്‍ലൂപ്പ് പ്രോജക്ടുമായി ഇന്ത്യന്‍ റെയില്‍വേയെ സമീപിച്ചത്. 8.34 കോടിയാണ് പദ്ധതി ചിലവ്. ഈ ട്രാക്കിലൂടെ 600 കി.മി വേഗതിയില്‍വരെയുള്ള പരീക്ഷണം നടത്താനാവുമെന്നാണ് ബന്ധപ്പെട്ടവര്‍ അവകാശപ്പെടുന്നത്. മാത്രമല്ല ഭാവി ഹൈപ്പര്‍ലൂപ്പ് വികസനവുമായി ബന്ധപ്പെട്ട് ഗവേഷണങ്ങള്‍ക്കെല്ലാം ‘ടെസ്റ്റ്‌ബെഡ്’ ആയി ഇതിനെ മാറ്റാമെന്നും ഐ.ഐ.ടി ചൂണ്ടിക്കാട്ടുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല