1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 9, 2024

സ്വന്തം ലേഖകൻ: അമേരിക്കൻ ഐക്യനാടുകളിലെ ജന്മാവകാശ പൗരത്വം നിർത്തലാക്കാൻ പദ്ധതിയെന്ന് നിയുക്ത യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് . യുഎസ് ഭരണഘടനയിലെ 14–ാം ഭേദഗതിയിൽ ആണ് ഇതുൾപ്പെടുത്തിയിരിക്കുന്നത്.

എൻബിസിക്ക് നൽകിയ അഭിമുഖത്തിലാണ് ജന്മാവകാശ പൗരത്വം നിർത്തലാക്കാൻ പദ്ധതിയുണ്ടെന്ന് ട്രംപ് വെളിപ്പെടുത്തിയത്. ട്രംപിന്റെ നാലു വർഷത്തെ ഭരണത്തിനിടെ യുഎസിലേക്ക് അനധികൃതമായി പ്രവേശിച്ച എല്ലാ വിദേശികളെയും നാടുകടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

1868-ൽ അംഗീകരിച്ച 14-ാം ഭേദഗതി പ്രകാരം “യുണൈറ്റഡ് സ്റ്റേറ്റ്‌സിൽ ജനിച്ചവരോ പ്രകൃതിവൽക്കരിക്കപ്പെട്ടവരോ, അതിന്റെ അധികാരപരിധിക്ക് വിധേയരായവരോ ആയ എല്ലാ വ്യക്തികളും അമേരിക്കൻ ഐക്യനാടുകളിലെ പൗരന്മാരാണ്.” കോൺഗ്രസ് അംഗീകരിച്ച ഭരണഘടനാ ഭേദഗതിക്ക് നാലിൽ മൂന്ന് സംസ്ഥാനങ്ങളുടെ അംഗീകാരം ആവശ്യമാണ്.

കുട്ടിക്കാലത്ത് തന്നെ യുഎസിൽ അനധികൃതമായി പ്രവേശിക്കുകയും നിയമരേഖകളില്ലാതെ താമസിക്കുകയും ചെയ്യുന്നവരെ സംരക്ഷിക്കാനാ‍ ഡെമോക്രാറ്റുകളുമായി ചേർന്ന ്പ്രവർത്തിക്കുകയാണെന്നും ട്രംപ് വെളിപ്പെടുത്തി. ഇക്കൂട്ടരെ രാജ്യത്ത് തന്നെ നിലനിർത്താനാണ് തീരുമാനം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.