സ്വന്തം ലേഖകൻ: വൂള്‍വര്‍ഹാംപ്ടണില്‍ മലയാളി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. ഏറെ കാലമായി തനിച്ചു കഴിഞ്ഞിരുന്ന നീണ്ടൂര്‍ സ്വദേശിയായ ജെയ്സണ്‍ ജോസിനെയാണ് ഇന്നലെ രാവിലെ മരിച്ച നിലയില്‍ കണ്ടെത്തിയത്. യുകെ മലയാളികള്‍ വൈകിയാണ് വിവരമറിഞ്ഞത്.
മരണ കാരണം ഉള്‍പ്പെടെ സ്ഥീകരിച്ചിട്ടില്ല. ക്നാനായ സമുദായ അംഗമായ ജൈസണ് യുകെയില്‍ ബന്ധുക്കളുണ്ടോ എന്ന കാര്യത്തില്‍ നീണ്ടൂര്‍ സ്വദേശികള്‍ അന്വേഷണത്തിലാണ്.
സോഷ്യല്‍മീഡിയയില്‍ പലരും ജെസന്റെ മരണം പങ്കുവച്ചിരുന്നു. ജെയ്സണ്‍ താമസിച്ചിരുന്ന വൂള്‍വര്‍ഹാംപ്ടണിലെ മിക്ക മലയാളികളും ഈ മരണവിവരം അപ്പോഴാണ് അറിഞ്ഞത്.
ജെയ്സന്റെ മൃതദേഹം യുകെയില്‍ തന്നെ സംസ്കരിക്കാനാണ് സാധ്യതയെന്ന് സൂചനയുണ്ട്. മരിച്ച നിലയില്‍ കണ്ടെത്തിയതിനാല്‍ കൊറോണറുടെ നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം വിട്ടുകിട്ടാനും കൂടുതല്‍ സമയം എടുത്തേക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല