സ്വന്തം ലേഖകൻ: അധികാരത്തിലേറി വെറും അഞ്ച് മാസം കഴിഞ്ഞപ്പോള്‍ തന്നെ, ആധുനിക ബ്രിട്ടീഷ് ചരിത്രത്തിലെ ഏറ്റവും മോശം പ്രധാനമന്ത്രി എന്നാണ് ജനങ്ങള്‍ പറയുന്നത്. ഡെയ്ലി മെയിലിനായി നടത്തിയ ഒരു അഭിപ്രായ സര്‍വ്വേയിലാണ് ഈ അഭിപ്രായം ഉയര്‍ന്ന് വന്നത്. പ്രധാനമന്ത്രിയുടെ ഇതുവരെയുള്ള പ്രവര്‍ത്തനത്തില്‍ അസംതൃപ്തരാണ് തങ്ങള്‍ എന്നാണ് പത്തില്‍ ആറില്‍ അധികം പേര്‍ (61 ശതമാനം) പറയുന്നത്. മൂന്നില്‍ ഒന്നിലധികം (39 ശതമാനം) ലേബര്‍ വോട്ടര്‍മാരും ഇതേ അഭിപ്രായക്കാരാണ്.
എല്ലാ വോട്ടര്‍മാരിലും നാലിലൊന്ന് (27 ശതമാനം) മാത്രമാണ് സര്‍ കീര്‍ സ്റ്റാര്‍മറുടെ പ്രവര്‍ത്തനങ്ങളില്‍ സംതൃപ്തി രേഖപ്പെടുത്തുന്നത്. ഏതാണ്ട് പകുതിയിലധികം ലേബര്‍ വോട്ടര്‍മാര്‍ (54 ശതമാനം) മാത്രമാണ് സര്‍ക്കാരിന്റെ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങളില്‍ സംതൃപ്തി രേഖപ്പെടുത്തിയത്.
ഇതോടെ ഐപോസ്സ് നടത്തിയ ഈ സര്‍വ്വേയില്‍ കീര്‍ സ്റ്റാര്‍മര്‍ക്ക് ലഭിച്ച നെറ്റ് സാറ്റിസ്ഫാക്ഷന്‍ റെറ്റിംഗ് മൈനസ് 34 ആണ്. മാര്‍ഗരറ്റ് താച്ചര്‍ മാത്രമാണ് ഇക്കാര്യത്തില്‍ സ്റ്റാര്‍മര്‍ക്ക് മുന്‍പിലുള്ളത്. ഇതുവരെയുള്ളവരില്‍, ഭരണമേറ്റ് അഞ്ചു മാസത്തിനുള്ളില്‍ ഏറ്റവും മോശപ്പെട്ട രണ്ടാമത്തെ പ്രധാനമന്ത്രി ഗോര്‍ഡോണ്‍ ബ്രൗണ്‍ (മൈനസ് 23) ആയിരുന്നു. തൊട്ടു പുറകില്‍ മൈനസ് 22 പോയിന്റുമായി ഋഷി സുനകും ഉണ്ട്.
ഇക്കാലയളവില്‍ ഏറ്റവും മികച്ച പ്രധാനമന്ത്രി 1997 ലെ സര്‍ ടോണി ബ്ലെയര്‍ (+57) ആയിരുന്നു. ഇതില്‍ രണ്ടാം സ്ഥാനത്ത് 1991ലെ സര്‍ ജോണ്‍ മേജറും(+33). കീര്‍ സ്റ്റാര്‍മറുടെ കീഴിലെ സാമ്പത്തിക വ്യവസ്ഥയില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസവും ഏറ്റവും താഴെ നിന്ന് രണ്ടാം സ്ഥാനത്താണ്. 15 ശതമാനം പേര്‍ മാത്രമാണ് അടുത്തവര്‍ഷം സമ്പദ്വ്യവസ്ഥ മെച്ചപ്പെടും എന്ന് വിശ്വസിക്കുന്നത്. ഇതിന് വിപരീതമായി 65 ശതമാനം പേര്‍ വിശ്വസിക്കുന്നത് അടുത്ത വര്‍ഷം അത് കൂടുതല്‍ മോശമാവും എന്നാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല