സ്വന്തം ലേഖകൻ: ജോര്‍ജിയയില്‍ കാര്‍ബണ്‍ മോണോക്സൈഡ് ശ്വസിച്ച് 12 ഇന്ത്യക്കാര്‍ മരിച്ചു. തലസ്ഥാന നഗരമായ തബ്‌ലിസിയിലെ ഗുദൗരി ഇന്ത്യന്‍ ഹോട്ടലിലെ ജീവനക്കാരാണ് മരിച്ചത്.
തബ്‌ലിസിലെ ഇന്ത്യന്‍ എംബസി അപകടവിവരം ശരിവെച്ചു. കാര്‍ബണ്‍ മോണോക്‌സൈഡ് ശ്വസിച്ചതാണ് മരണത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനമെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
സ്‌കൈ റിസോര്‍ട്ടിലെ ഇന്ത്യന്‍ ഹോട്ടല്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ രണ്ടാം നിലയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മൃതദേഹങ്ങളില്‍ പരിക്ക് പറ്റിയതിന്റെ ലക്ഷണങ്ങള്‍ ഒന്നുമില്ലെന്ന് ജോര്‍ജിയ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മരിച്ചവര്‍ ആരൊക്കെയാണെന്നതില്‍ വ്യക്തതയില്ല.
സംഭവത്തില്‍ ജോര്‍ജിയന്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. അപകടകാരണം കണ്ടെത്താന്‍ ഫോറന്‍സിക് പരിശോധന നടത്തുമെന്ന് ജോര്‍ജിയന്‍ പൊലീസ് വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല