സ്വന്തം ലേഖകൻ: ഇംഗ്ലണ്ടിന്റെ മിക്ക ഭാഗങ്ങളിലും, കൗണ്‍സില്‍ ടാക്സുകള്‍ക്ക് പുറമെ മേയര്‍ ടാക്സ് കൂടി ചുമത്താന്‍ അധികാരമുള്ള, നേരിട്ട് തെരഞ്ഞെടുക്കപ്പെടുന്ന മേയര്‍മാരുടെ എണ്ണം വര്‍ദ്ധിപ്പിക്കുവാനുള്ള ശ്രമത്തിലാണ് ഏയ്ഞ്ചല റെയ്‌നര്‍. ചുരുങ്ങിയത് 15 ലക്ഷം ജനസംഖ്യയുള്ള ഇടങ്ങളില്‍, ദ്വിതല കൗണ്‍സിലുകള്‍ക്ക് പകരമായി പുതിയ അഥോറിറ്റികള്‍ നിലവില്‍ വരും. ഇതുവഴി ചില കൗണ്‍സിലുകളില്‍ തെരഞ്ഞെടുപ്പും വൈകിയേക്കും.
ഏറ്റവുമധികം കേന്ദ്രീകൃതമായ ഒരു രാജ്യം എന്നതില്‍ നിന്നും പ്രാദേശിക നേതാക്കള്‍ക്ക് കാര്യമായ അധികാരങ്ങള്‍ ഉള്ള ഒരു രാജ്യം എന്ന നിലയിലേക്ക് ബ്രിട്ടന്‍ മാറുന്നു എന്നാണ് ഉപപ്രധാനമന്ത്രി പറയുന്നത്. നിലവിലുള്ള, ഒരു കൗണ്ടിയും ഡിസ്ട്രിക്റ്റ് കൗണ്‍സിലുകളും വ്യത്യസ്ത ഉത്തരവാദിത്തങ്ങള്‍ നിര്‍വ്വഹിക്കുന്ന ദ്വിതല സമ്പ്രദായത്തിനു പകരമായി ഏകീകൃത അഥോറിറ്റികളും തെരഞ്ഞെടുക്കപ്പെട്ട മേയര്‍മാരും എത്തും.
നിലവില്‍ ഇത്തരത്തിലുള്ള മേയര്‍മാര്‍ ഭരിക്കുന്ന മാഞ്ചസ്റ്റര്‍, ലിവര്‍പൂള്‍, കേംബ്രിഡ്ജ്ഷയര്‍ എന്നിവിടങ്ങളില്‍ കൗണ്‍സില്‍ ടാക്സിനു പുറമെ മേയര്‍മാരും നിശ്ചിത ശതമാനം ലെവി ഈടാക്കുന്നുണ്ട്.
ഗ്രെയ്റ്റര്‍ ലിങ്കണ്‍ഷയര്‍, ഹള്‍ ആന്‍ഡ് ഈസ്റ്റ് യോര്‍ക്ക്ഷയര്‍ എന്നിവിടങ്ങളില്‍ തെരഞ്ഞെടുക്കപ്പെട്ട മേയര്‍മാര്‍ വരുവാനുള്ള അനുമതി ഇതിനോടകം തന്നെ നല്‍കിയിട്ടുണ്ട്. വരുന്ന വര്‍ഷമായിരിക്കും ഇവിടെ തെരഞ്ഞെടുപ്പ് നടക്കുക. അടുത്തതായി, ഹാംപ്ഷയര്‍, സസ്സക്സ്, കെന്റ്, എസ്സെക്സ്, ചെഷയര്‍ എന്നിവിടങ്ങളിലായിരിക്കും തെരഞ്ഞെടുക്കപ്പെട്ട മേയര്‍മാര്‍ വരിക.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല