സ്വന്തം ലേഖകൻ: ദോഹ മെട്രോലിങ്ക് സർവീസിൽ ഇന്നുമുതൽ ചെറിയ മാറ്റം വരുത്തിയതായി ദോഹ മെട്രോ അധികൃതർ അറിയിച്ചു. ഇതനുസരിച്ച് എം 143 ബസ് നിലവിലുള്ള കോർണിഷ് സ്റ്റേഷനിൽ നിന്ന് പുറപ്പെടുന്നതിനു പകരം ഇനിമുതൽ ഹമദ് ഹോസ്പിറ്റൽ സ്റ്റേഷൻ ഷെൽട്ടർ 3 ൽ നിന്നണ് സർവീസ് ആരംഭിക്കകയെന്ന് അധികൃതർ അറിയിച്ചു.
2024 ഡിസംബർ 18 മുതലാണ് ഈ മാറ്റം പ്രാബല്യത്തിൽ വരിക. ഈ പ്രദേശത്തെ യാത്രക്കാർക്ക് മികച്ച സേവനം ലഭ്യമാക്കുന്നതിനാണ് ഈ മാറ്റം നടപ്പാക്കുന്നത്.
മെട്രോ ലിങ്കിന്റെ ഏറ്റവും പുതിയ സേവനങ്ങളെക്കുറിച്ചും മറ്റും അറിയാൻ കർവ ജേർണി പ്ലാനർ ആപ്പ് ഡൗൺലോഡ് ചെയ്യാൻ ദോഹ മെട്രോ അധികൃതർ യാത്രക്കാരോട് അഭ്യർഥിച്ചു. ഉപഭോക്താക്കൾക്ക് എന്തെങ്കിലും അന്വേഷണങ്ങൾക്കും സഹായങ്ങൾക്കും മുവാസലാത്തിന്റെ കസ്റ്റമർ സർവീസ് നമ്പറായ 4458 8888 ബന്ധപ്പെടാം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല