1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 18, 2024

സ്വന്തം ലേഖകൻ: തദ്ദേശീയരെ വിവിധ ജോലികള്‍ക്കായി പരിശീലിപ്പിക്കുന്നത് വഴി ജോലിക്കാരെ പുറമെ നിന്നും എത്തുന്നത് കുറച്ച് ഇമിഗ്രേഷന്‍ കണക്കുകള്‍ വെട്ടിച്ചുരുക്കാമെന്നാണ് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ ലക്ഷ്യമിടുന്നത്.
എന്നാല്‍ ആ സ്വപ്‌നം ഫലം കാണാന്‍ ഇടയില്ലെന്നാണ് അദ്ദേഹത്തിന്റെ സ്വന്തം ഉപദേശകര്‍ നല്‍കുന്ന മുന്നറിയിപ്പ്.

ബ്രിട്ടീഷ് ജോലിക്കാരുടെ സ്‌കില്ലുകള്‍ മെച്ചപ്പെടുത്തുന്നതിലൂടെ ഇമിഗ്രേഷന്‍ കണക്കുകളില്‍ വലിയ മാറ്റം വരുമെന്ന് ഗ്യാരണ്ടി നല്‍കാന്‍ കഴിയില്ലെന്നാണ് ഉപദേശകരുടെ പക്ഷം. കുടിയേറ്റക്കാരുടെ വരവ് തടയാന്‍ ഒറ്റ പദ്ധതി കൊണ്ട് കാര്യമില്ലെന്ന് പറയുന്ന മൈഗ്രേഷന്‍ അഡൈ്വസറി കമ്മിറ്റി കൂടുതല്‍ വീസാ നിയന്ത്രണങ്ങളാണ് ലക്ഷ്യമിടുന്നതെന്ന് വ്യക്തം.

ബ്രിട്ടനിലേക്ക് കുടിയേറ്റക്കാരുടെ വരവ് തടയാന്‍ ‘ഒറ്റ പദ്ധതി’ കൊണ്ട് കാര്യമില്ലെന്ന് മൈഗ്രേഷന്‍ അഡൈ്വസറി കമ്മിറ്റി വാര്‍ഷിക റിപ്പോര്‍ട്ട് വ്യക്തമാക്കി. യുകെയില്‍ പ്രവേശിക്കുകയും, മടങ്ങുകയും ചെയ്യുന്നവരുടെ എണ്ണത്തിലെ വ്യത്യാസമായ നെറ്റ് മൈഗ്രേഷന്‍ 2023 ജൂണ്‍ വരെ 12 മാസങ്ങളില്‍ 906,000 തൊട്ട് റെക്കോര്‍ഡ് സൃഷ്ടിച്ചിരുന്നു. കഴിഞ്ഞ മാസം നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് കണക്കുകള്‍ പുനഃപ്പരിശോധിച്ചതോടെയാണ് 166,000 പേര്‍ കൂടി അധികമുണ്ടെന്ന് തിരിച്ചറിയുന്നത്.

അതേസമയം 2024 ജൂണ്‍ എത്തുമ്പോള്‍ നെറ്റ് മൈഗ്രേഷന്‍ 20% കുറഞ്ഞ് 728,000 എത്തുകയും ചെയ്തു. യുകെ സമ്പദ് വ്യവസ്ഥ പരിധികളില്ലാതെ ഇമിഗ്രേഷനെ ആശ്രയിക്കുന്നതാണ് പ്രതിസന്ധിയെന്ന് പ്രധാനമന്ത്രി ഇക്കാര്യത്തില്‍ പ്രതികരിച്ചു. കൂടാതെ പോയിന്റ് ബേസ്ഡ് ഇമിഗ്രേഷന്‍ സിസ്റ്റം പരിഷ്‌കരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. വിദേശ ജോലിക്കാരെ നിയോഗിക്കുന്ന കമ്പനികള്‍ ബ്രിട്ടീഷുകാരെ പരിശീലിപ്പിക്കണമെന്ന നിബന്ധനയും, വീസ സിസ്റ്റം ചൂഷണം ചെയ്യുന്നതിനെതിരെ നടപടിയും വരുമെന്ന് പ്രധാനമന്ത്രി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

2025-ല്‍ വിദ്യാര്‍ഥി, ടൂറിസ്റ്റ് അല്ലെങ്കില്‍ തൊഴില്‍ വീസയ്ക്ക് അപേക്ഷിക്കുന്ന വ്യക്തികള്‍ക്കുള്ള സാമ്പത്തിക ആവശ്യകതകള്‍ പുതുക്കി യുകെ ഗവണ്‍മെന്റ്. ജീവിതച്ചെലവിലെയും പണപ്പെരുപ്പത്തിലെയും മാറ്റങ്ങള്‍ക്കൊപ്പം, തന്നെ യുകെയില്‍ താമസിക്കുന്നവരുടെ സാമ്പത്തിക ആവശ്യങ്ങള്‍ നിറവേറ്റാന്‍ കഴിയുമെന്ന് ഉറപ്പാക്കുക എന്നതാണ് ഈ അപ്ഡേറ്റുകള്‍ കൊണ്ട് ലക്ഷ്യമിടുന്നത്.

കൂടാതെ ഈ ക്രമീകരണങ്ങള്‍ വിദ്യാര്‍ത്ഥികള്‍, വിനോദസഞ്ചാരികള്‍, തൊഴിലാളികള്‍, വരാനിരിക്കുന്ന വര്‍ഷം രാജ്യത്ത് ജീവിക്കാനോ സന്ദര്‍ശിക്കാനോ താത്പര്യപെടുന്ന കുടുംബങ്ങളെയാണ് ഉദ്ദേശിക്കുന്നത്. ജീവിതച്ചെലവ് ആവശ്യകതകളിലും വീസ അപേക്ഷാ ഫീസുകളിലും കാര്യമായ മാറ്റങ്ങളോടെ, രാജ്യത്തിന്റെ സാമ്പത്തിക സാഹചര്യങ്ങള്‍ പ്രതിഫലിപ്പിക്കുന്നതിനായിയാണ് 2025-ലെ സാമ്പത്തിക മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പരിഷ്‌ക്കരിച്ചിരിക്കുന്നത്.

വിദ്യാര്‍ത്ഥി, ജോലി, കുടുംബ വീസ എന്നിവയുള്‍പ്പെടെ വിവിധ വീസ വിഭാഗങ്ങള്‍ക്ക് അപേക്ഷിക്കുമ്പോള്‍ അപ്‌ഡേറ്റ് ചെയ്ത ഈ സാമ്പത്തിക വ്യവസ്ഥകള്‍ പാലിക്കുന്നതിന് അപേക്ഷകര്‍ അതിനനുസരിച്ച് തന്നെ പ്ലാന്‍ ചെയ്യേണ്ടതുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.