1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 20, 2024

സ്വന്തം ലേഖകൻ: ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ കഴിയുന്ന മലയാളത്തിന്റെ പ്രിയ സാഹിത്യകാരൻ എം.ടി. വാസുദേവൻ നായർക്കായി പ്രാർത്ഥിച്ച് കേരളം. അദ്ദേഹം ഐ.സി.യുവിൽ തുടരുകയാണെന്ന് സാഹിത്യകാരൻ പ്രൊഫ. എം.എൻ. കാരശ്ശേരി പറഞ്ഞു.

എം.ടിക്ക് ശ്വാസ തടസ്സം അനുഭവപ്പെടുന്നുണ്ട്. ഗുരുതരാവസ്ഥയിൽ ആണുള്ളത്. സംസാരിച്ചിട്ടും പ്രതികരിക്കുന്നില്ല. ഓക്സിജൻ കുറവാണ് എന്നാണ് ഡോക്ടർമാർ അറിയിച്ചതെന്നും എം.എൻ. കാരശ്ശേരി പറഞ്ഞു. സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്ന് ഡോക്ടർമാർ അറിയിച്ചതായി മന്ത്രി പി.എ.മുഹമ്മദ് റിയാസും പ്രതികരിച്ചു.

മന്ത്രി എ.കെ. ശശീന്ദ്രൻ എം.ടിയെ ആശുപത്രിയിലെത്തി സന്ദർശിച്ചു. കാണാൻ കഴിഞ്ഞത് വലിയ ഭാഗ്യമായി കരുതുന്നുവെന്നും അദ്ദേഹത്തിന്റെ ആരോ​ഗ്യനില ഗുരുതരാവസ്ഥയിൽ തന്നെ തുടരുകയാണെന്നും മന്ത്രി അറിയിച്ചു. ആരോഗ്യ സ്ഥിതിയിൽ മാറ്റം ഉണ്ടായാൽ മെഡിക്കൽ ബുള്ളറ്റിൻ ഇറക്കുമെന്ന് അറിയിച്ചിട്ടുണ്ട്. അദ്ദേഹം രക്ഷപ്പെടും എന്നുതന്നെ വിശ്വസിക്കുന്നു. പൂർണ ആരോഗ്യത്തോടെ തിരിച്ചുവരുമെന്ന പ്രതീക്ഷയാണുള്ളതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

സംവിധായകൻ ഹരിഹരൻ, നടൻ വിനീത് എന്നിവരും എം.ടി. വാസുദേവൻ നായരെ സന്ദർശിച്ചു. വാർധക്യസഹജമായ രോഗങ്ങളെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. ഹൃദയസ്തംഭനം സംഭവിച്ചതായി ആശുപത്രി അധികൃതർ മെഡിക്കൽ ബുള്ളറ്റിനിൽ വ്യക്തമാക്കി. ആശുപത്രിയിൽ വിദഗ്ധ ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ് എം.ടി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.