1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 23, 2024

സ്വന്തം ലേഖകൻ: പുതുവത്സരാഘോഷത്തിൻ്റെ ഭാ​ഗമായി ജനുവരി ഒന്നിന് രാജ്യത്തെ സർക്കാർ-സ്വകാര്യ മേഖലയ്ക്ക് പൊതു അവധി പ്രഖ്യാപിച്ച് യുഎഇ. സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് അന്നേ ദിവസം ശമ്പളത്തോട് കൂടിയുള്ള അവധിയായിരിക്കും ലഭിക്കുക. യുഎഇ മാനവ വിഭവശേഷി എമിറൈറ്റേസേഷൻ മന്ത്രാലയമാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

രാജ്യത്തെ സർക്കാർ ജീവനക്കാർക്കും ജനുവരി ഒന്നിന് അവധി ആയിരിക്കുമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ​ഗവൺമെൻ്റ് ഹ്യൂമൻ റിസോഴ്സസ് പ്രഖ്യാപിച്ചിരുന്നു. 2025ലെ ആദ്യത്തെ അവധികൂടിയാണിത്. 2025ൽ 15 പൊതു അവധികളാണ് ലഭിക്കുക.

പുതുവത്സരത്തോട് അനുബന്ധിച്ച് രാജ്യത്തിൻ്റെ വിവിധ ഭാ​ഗങ്ങളിലായി വിപുലമായ ആഘോഷ പരിപാടികളാണ് നടക്കുക. വിവിധ കലാ- സാംസ്കാരിക പരിപാടികൾക്കൊപ്പം കരിമരുന്ന് പ്രയോ​ഗവും സംഘടിപ്പിക്കും. ​രാജ്യത്തെ പ്രവാസി സംഘടനകളും പുതുവത്സരത്തിൻ്റെ ഭാ​ഗമായി നിരവധി പരിപാടികൾ സംഘടിപ്പിക്കും.

പുതുവത്സരത്തോട് അനുബന്ധിച്ച് ഷാർജയിൽ സർക്കാർ ജീവനക്കാർക്ക് അവധി പ്രഖ്യാപിച്ചു. എല്ലാ സർക്കാർ വകുപ്പുകൾക്കും ഏജൻസികൾക്കും സ്ഥാപനങ്ങൾക്കും ജനുവരി ഒന്നിന് അവധിയായിരിക്കും. ഈ മേഖലയിലെ ജീവനക്കാർക്ക് 2025ലെ ആദ്യത്തെ അവധിയായിരിക്കും ജനുവരി ഒന്ന്. മാനവ വിഭവ ശേഷി മന്ത്രലായമാണ് അവധി പ്രഖ്യാപിച്ചത്. ജനുവരി രണ്ടാം തീയതി പ്രവൃത്തി ദിനം പുനരാരംഭിക്കുമെന്നും അധികൃതർ അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.