1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 26, 2024

സ്വന്തം ലേഖകൻ: മലയാളത്തിന്റെ പ്രിയ സാഹിത്യകാരന് വിടനൽകാൻ സാഹിത്യകേരളം കോഴിക്കോട്ടെ എം.ടി.യുടെ വീട്ടിലേക്കൊഴുകുന്നു. തൂലികകൊണ്ട് തലമുറകളാൽ കഥാവീസ്മയം തീർത്ത കഥാകാരനെ ഒരു നോക്ക് കാണാൻ നൂറുകണക്കിനാളുകളാണ് ഇപ്പോഴും കാത്ത് നിൽക്കുന്നത്. കണ്ണീരണിഞ്ഞും കൈകൂപ്പിയും അവർ അദ്ദേഹത്തിന് ആദരമർപ്പിച്ചു.

വ്യാഴാഴ്ച വൈകീട്ട് അഞ്ചിന് കോഴിക്കോട് മാവൂർ റോഡ് സ്മൃതിപഥം ശ്മശാനത്തിലാണ് സംസ്കാരം നിശ്ചയിച്ചിരിക്കുന്നത്. വൈകീട്ട് സിതാരയിൽ നിന്ന് ആരംഭിക്കുന്ന അന്ത്യയാത്ര കൊട്ടാരം റോഡ്, നടക്കാവ് മനോരമ ജംഗ്ഷൻ, ബാങ്ക് റോഡ്, കെ.എസ്.ആർ.ടിസി ബസ് സ്റ്റാൻഡ് വഴിയായിരിക്കും ശ്മശാനത്തിലേക്കെത്തിക്കുക. സഹോദരന്റെ മകൻ ടി. സതീശൻ അന്ത്യകർമ്മങ്ങൾ നിർവ്വഹിക്കും.

വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന എം.ടി. വാസുദേവന്‍ നായര്‍ (91) അന്തരിച്ചു. ബുധനാഴ്ച രാത്രി പത്ത് മണിയോടെയായിരുന്നു അന്ത്യം. മരണസമയത്ത് മകള്‍ അശ്വതിയും ഭര്‍ത്താവ് ശ്രീകാന്തും കൊച്ചുമകന്‍ മാധവും സമീപത്തുണ്ടായിരുന്നു

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.