1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 27, 2024

സ്വന്തം ലേഖകൻ: ഈ വര്‍ഷം, ഓരോ ആറ് മണിക്കൂറിലും ഒരു ഇന്ത്യക്കാരനെ യുഎസില്‍നിന്ന് നാടുകടത്തിയതായി റിപ്പോര്‍ട്ട്. യുഎസ് ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്‌സ്‌മെന്റ് പുറത്തുവിട്ട 2024-ലെ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്.

2021നെ അപേക്ഷിച്ച് 2024ലേക്കെത്തുമ്പോള്‍ യുഎസില്‍നിന്ന് നാടുകടത്തപ്പെടുന്ന ഇന്ത്യക്കാരുടെ എണ്ണത്തില്‍ 400 ശതമാനത്തിന്റെ ഉയര്‍ച്ചയാണ് ഉണ്ടായിരിക്കുന്നത്. 2021-ല്‍ യുഎസ് നാടുകടത്തിയ 59,011 ആളുകളില്‍ 292 പേരായിരുന്നു ഇന്ത്യക്കാര്‍. 2024-ല്‍ 2,71,484 നാടുകടത്തലുകളില്‍ 1529 പേരാണ് ഇന്ത്യക്കാര്‍.

‘ഇമിഗ്രേഷന്‍ നയങ്ങളിലെ മാറ്റങ്ങള്‍, നടപ്പാക്കലിലെ മുന്‍ഗണനകള്‍, യുഎസും ഇന്ത്യയും തമ്മിലുള്ള ഉഭയകക്ഷി കരാറുകള്‍ എന്നിവയുള്‍പ്പെടെ വിവിധ ഘടകങ്ങളെല്ലാം നാടുകടത്തലിലെ ഉയര്‍ച്ചയ്ക്ക് കാരണമാകാം. 2024 ലെ വര്‍ദ്ധനവ് വിശാലമായ കുടിയേറ്റ പ്രവണതകളും നിയവിരുദ്ധമായി തുടരുന്ന വ്യക്തികളെ ലക്ഷ്യം വച്ചുള്ള എന്‍ഫോഴ്സ്മെന്റ് നടപടികളുടെയും ഭാഗമാകാം’ ഒരു ഉന്നത ഇന്ത്യന്‍ ഉദ്യോഗസ്ഥന്‍ പ്രതികരിച്ചു.

ഡൊണാള്‍ഡ് ട്രംപ് ആദ്യ തവണ പ്രസിഡന്റായിരുന്ന 2019, 2020 വര്‍ഷങ്ങളിലായി 3928 ഇന്ത്യക്കാരെയാണ് യുഎസില്‍നിന്ന് നാടുകടത്തിയത്. ഈ രണ്ടു വര്‍ഷങ്ങളില്‍ നാടുകടത്തിയ അത്രയുംപേര്‍ വരില്ല ബൈഡന്‍ ഭരണത്തിലെ നാലുവര്‍ഷത്തെ പുറത്താക്കപ്പെട്ട ഇന്ത്യക്കാര്‍. ബൈഡന്റെ ഭരണത്തിന് കീഴില്‍ 3467 ഇന്ത്യക്കാരെയാണ് നാടുകടത്തിയിട്ടുള്ളത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.