1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 28, 2024

സ്വന്തം ലേഖകൻ: ഡിജിറ്റൽ പേയ്‌മെന്റ് രംഗത്ത് വലിയൊരു മാറ്റം കൊണ്ടുവന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) ഒരു പുതിയ നിർദേശം പുറപ്പെടുവിച്ചു. ഇനി മുതൽ പ്രീപെയ്ഡ് പേയ്മെന്‍റ് ഇന്‍സ്ട്രുമെന്‍റുകളുമായി ബന്ധപ്പെട്ട (പിപിഐ) പണമിടപാടുകള്‍ തേര്‍ഡ് പാര്‍ട്ടി യുപിഐ ആപ്പുകള്‍ വഴി നടത്തുന്നതിനുള്ള അനുമതിയാണ് ആർബിഐ നൽകിയിരിക്കുന്നത്. [RBI changes digital wallet rules]

നിലവിൽ യുപിഐ പേയ്‌മെന്റുകൾ പ്രധാനമായും ബാങ്ക് അക്കൗണ്ടുകളുമായി ബന്ധിപ്പിച്ചാണ് ഉപയോഗിച്ചിരുന്നത്. ഡിജിറ്റൽ വാലറ്റുകൾ പ്രധാനമായും അതത് കമ്പനിയുടെ യുപിഐ ആപ്പുകളുമായി മാത്രമേ ബന്ധിപ്പിക്കാൻ കഴിയൂ എന്നതായിരുന്നു നിയമം.

ഉദാഹരണത്തിന് പേടിഎം വാലറ്റിലേക്ക് പണം അയക്കണമെങ്കിൽ പേടിഎം ആപ്പ് തന്നെ ഉപയോഗിക്കണമായിരുന്നു. പുതിയ നിർദ്ദേശമനുസരിച്ച് ഏത് ഡിജിറ്റൽ വാലറ്റും ഏത് യുപിഐ ആപ്പിലും ബന്ധിപ്പിക്കാൻ സാധിക്കും. അതായത് ഗൂഗിൾ പേ വാലറ്റിലേക്ക് പേടിഎം ആപ്പ് വഴി പണം അയക്കാം, അല്ലെങ്കിൽ ഫോൺപേ വാലറ്റിലേക്ക് ഗൂഗിൾ പേ ആപ്പ് വഴി പണം അയക്കാം.

ഡിജിറ്റൽ വാലറ്റ് അഥവാ ഇ-വാലറ്റ് എന്നത് ഉപയോക്താക്കളുടെ ഫോണിലോ, കമ്പ്യൂട്ടറിലോ സൂക്ഷിക്കുന്ന ഒരു വിർച്വൽ വാലറ്റാണ്. ഇതിൽ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, ക്രെഡിറ്റ്/ഡെബിറ്റ് കാർഡ് വിവരങ്ങൾ, ലോയൽറ്റി പോയിന്റുകൾ തുടങ്ങിയവ സുരക്ഷിതമായി സൂക്ഷിക്കാം.

സുഹൃത്തുക്കൾക്കും മറ്റും പണമയച്ചു നൽകാനുപയോഗിക്കുന്ന യുപിഐ അടിസ്ഥാനമായുള്ള ഗൂഗിൾപേയില്‍നിന്നും വ്യത്യസ്തമായി കോൺടാക്ട്​ലെസ് പേമെന്റ് മാത്രം ലക്ഷ്യമിട്ടുള്ള ആപ്പാണിത്. ക്രെഡിറ്റ്/ഡെബിറ്റ് കാർഡുകൾ തുടങ്ങിയവ ഉപയോഗിച്ച് സുരക്ഷിത കോൺടാക്റ്റ്ലെസ് പേമെന്റുകളാണ് അനുവദിക്കുന്നത്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഈ പുതിയ നിർദ്ദേശം ഡിജിറ്റൽ പേയ്‌മെന്റുകൾ ഇനി മുതൽ കൂടുതൽ എളുപ്പമാകും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.