1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 28, 2011

ബ്രിട്ടണില്‍ പൊതുമേഖലയിലെ തൊഴിലാളികള്‍ സമരം ചെയ്യാനുള്ള ശ്രമത്തിലാണ്. പെന്‍ഷന്‍ പ്രശ്നത്തിലും ശമ്പളത്തിന്റെ പ്രശ്നത്തിലുമെല്ലാം ജനവിരുദ്ധ നയങ്ങള്‍ പിന്തുടരുന്ന സര്‍ക്കാരിനെതിരെ പ്രതിഷേധിക്കാനാണ് ബ്രിട്ടണിലെ ഏറ്റവും വലിയ തൊഴിലാളി സംഘടനകള്‍ സമരത്തിനൊരുങ്ങുന്നത്. സമരം തുടങ്ങിയാല്‍ ആശുപത്രികളിലെ ആയിരക്കണക്കിന് ഓപ്പറേഷനുകള്‍ മുടങ്ങും. മാലിന്യ നിര്‍മ്മാര്‍ജ്ജനം മുടങ്ങും. വിമാനങ്ങള്‍ റദ്ദാക്കപ്പെടും. കൂടാതെ പത്തില്‍ ഒന്‍പത് സ്കൂളുകളും തുറക്കാനാവാതെ വരും. ഇത് രാജ്യത്ത് ഗുരുതരമായ പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് തൊഴിലാളി സംഘടനകള്‍ സമരത്തിനൊരുങ്ങുന്നത്.

എന്നാല്‍ എത്ര സമരമാണെങ്കിലും പാസ്പോര്‍ട്ട് പരിശോധിക്കാന്‍ ആരും ക്യൂ നില്‍ക്കേണ്ടിവരില്ല എന്നാണ് ബന്ധപ്പെട്ട മന്ത്രി വ്യക്തമാക്കുന്നത്. പാസ്സ്പോര്‍ട്ട് ചെക്കിംഗ് കൌണ്ടറുകളിലെ നീണ്ട ക്യൂ ഒഴിവാക്കാന്‍ പട്ടാളത്തെ ഇറക്കുമെന്നാണ് മന്ത്രി അറിയിച്ചിരിക്കുന്നത്. അതേസമയം കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കാമെന്ന സര്‍ക്കാരിന്റെ വാഗ്ദാനങ്ങളെ തള്ളിക്കളഞ്ഞുകൊണ്ടുള്ള തൊഴിലാളി സംഘടനകളഉടെ സമര പ്രഖ്യാപനത്തെ മന്ത്രിസഭയിലെ അംഗങ്ങള്‍ വിമര്‍ശിച്ചിരിക്കുകയാണ്. സാമ്പത്തികമാന്ദ്യവും തൊഴിലില്ലായ്മയും രൂക്ഷമായ രാജ്യം ഇത്തരത്തിലുള്ള സമരങ്ങളെ നേരിടാനുംമാത്രം ശക്തിയില്ലാത്ത അവസ്ഥയിലാണെന്നും തൊഴിലാളി സംഘടനകള്‍ ചെയ്യുന്നത് രാജ്യവിരുദ്ധ പ്രവര്‍ത്തനമാണെന്നും മട്ടിലുള്ള പ്രതികരണങ്ങളാണ് മന്ത്രിസഭയിലെ അംഗങ്ങള്‍ മുന്നോട്ട് വെയ്ക്കുന്നത്.

എന്നാല്‍ എയര്‍പോര്‍ട്ടില്‍ പാസ്സ്പോര്‍ട്ട് ചെക്കിംഗ് നടത്താന്‍ പട്ടാളത്തെ ഇറക്കുമെന്നാണ് മന്ത്രി അറിയിച്ചിരിക്കുന്നത്. കൃത്യമായി പ്രവര്‍ത്തിക്കാന്‍ തൊഴിലാളികള്‍ ഉണ്ടായിട്ടുപോലും മണിക്കൂറുകള്‍ നീണ്ട ക്യൂവാണ് ബ്രിട്ടണിലെ എയര്‍പോര്‍ട്ടുകളില്‍ കാണുന്നത്. ഇത് തൊഴില്‍ സമരകാലത്ത് രൂക്ഷമായ പ്രശ്നങ്ങള്‍ സൃഷ്ടിക്കാന്‍ സാധ്യതയുണ്ട്. അത് തടയാന്‍ വേണ്ടത് ചെയ്യുമെന്നാണ് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്.

ബ്രിട്ടണിലെ മൂന്നില്‍ രണ്ട് സ്കുളുകളും അടച്ചിടേണ്ടിവരുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന സൂചന. ഏതാണ്ട് 60,000 സാധാരണ ഓപ്പറേഷനുകളും റദ്ദാക്കേണ്ടിവരുമെന്നും സൂചന ലഭിക്കുന്നുണ്ട്. മാലിന്യ സംസ്കാരം ഇല്ലാതാകുക വഴി ബ്രിട്ടണിലെ ഓരോ വീട്ടുകാരും സമരത്തിന്റെ ഫലങ്ങള്‍ അനുഭവിക്കേണ്ടിവരും എന്നാണ് തൊഴിലാളി സംഘടനകള്‍ വ്യക്തമാക്കുന്നത്. എന്നാല്‍ തൊഴില്‍ സമരത്തെ എങ്ങനെയും എതിര്‍ത്ത് തോല്‍പ്പിക്കാന്‍ തന്നെയാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.