ലണ്ടന്‍: കേരളത്തിലെ 30 ലക്ഷത്തോളം വരുന്ന ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണി ഉയര്‍ത്തുന്ന മുല്ലപ്പെരിയാര്‍ പ്രശ്നം പുതിയ അണക്കെട്ട് നിര്‍മിച്ച് രമ്യമായി പരിഹരിക്കണമെന്ന് പ്രവാസി കേരള കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ഇതിനായി ജോസ്. കെ. മാണിയുടെ നേതൃത്വത്തില്‍ ദില്ലിയിലും റോഷി അഗസ്റ്റ്യന്‍ എം.എല്‍.എ യുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്തും നടത്തുന്ന നിരാഹാര സമരത്തിനു പ്രവാസി കേരള കോണ്‍ഗ്രസ് പിന്തുണ പ്രഖ്യാപിച്ചു.
യുകെയിലേക്ക് ഏറ്റവും കൂടുതല്‍ മലയാളികള്‍ കടന്നു വന്നിരിക്കുന്ന ജില്ലകളിലാണ് മുല്ലപ്പെരിയാര്‍ ഭീഷണി ഉയര്‍ത്തുന്നത്. തങ്ങളുടെ മാതാപിതാക്കന്മാരുടെയും സഹോദരങ്ങളുടെയും ജീവനും സ്വത്തിനും ഭീഷണി ഉയര്‍ന്നിരിക്കുന്ന സാഹചര്യത്തില്‍ അടിയന്തിരമായി പരിഹാരം കണ്ടെത്തണമെന്നും പ്രവാസി കേരള കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പെട്ടു. ഇതിനായി കെ.എം മാണി, പി.ജെ ജോസഫ് എന്നിവരുടെ നേതൃത്വത്തില്‍ നടക്കുന്ന എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം പിന്തുണ പ്രഖ്യാപിച്ചു.
പ്രവാസി കേരള കോണ്‍ഗ്രസ് യുകെ ഘടകം പ്രസിഡണ്ട് ഷൈമോന്‍ തോട്ടുങ്കല്‍, സെക്രട്ടറി ടോമിച്ചന് കൊഴുവനാല്‍, സി.എ ജോസഫ്, അഡ്വ: ജോബി പുതുക്കുളങ്ങര, സാബു ചുണ്ടക്കാട്ടില്‍, മാനുവല്‍ മാത്യു, ജോര്‍ജ്കുട്ടി എണ്ണപ്ലാശ്ശേരില്, ഷാജി വാരാക്കുടി തുടങ്ങിയവര്‍ പ്രസംഗിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല