സ്വന്തം ലേഖകൻ: യുഎഇയില്‍ വിദ്വേഷ സംസാരം നടത്തിയാലോ വിദ്വേഷ പ്രസംഗം പ്രോത്സാഹിപ്പിച്ചാലോ 500,000 ദിർഹം മുതല്‍ 1,000000 ദിർഹം വരെ പിഴയെന്ന് ഓർമപ്പെടുത്തി പബ്ലിക് പ്രോസിക്യൂഷന്‍. ഒരു വർഷത്തെ ജയില്‍ ശിക്ഷയോ പിഴയോ കിട്ടുമെന്നാണ് പബ്ലിക് പ്രോസിക്യൂഷന്‍റെ അറിയിപ്പില്‍ പറയുന്നത്.
വിദ്വേഷം വളർത്തുന്ന രീതിയില്‍ സംസാരിക്കുകയോ പ്രവൃത്തിക്കുകയോ ഇത്തരം പ്രവൃത്തികള്‍ പ്രോത്സാഹിപ്പിക്കുകയോ ചെയ്താല്‍ ശിക്ഷ കിട്ടുമെന്ന് ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ വ്യക്തമാക്കുന്നു. വിവേചനം, വിദ്വേഷം, തീവ്രവാദം എന്നിവയെ ചെറുക്കുന്നതിനുള്ള 2023-ലെ ഫെഡറൽ ഡിക്രി നിയമം നമ്പർ 34-ൻ്റെ ആർട്ടിക്കിൾ 7 പ്രകാരം, ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ ഉൾപ്പെടെയുള്ളവയിലൂടെ വിദ്വേഷ പ്രസംഗം പ്രോത്സാഹിപ്പിക്കുന്നവർക്ക് ശിക്ഷ ലഭിക്കുമെന്നും വീഡിയോയില്‍ പറയുന്നു.
നേരത്തെയും സമൂഹമാധ്യമങ്ങള്‍ ഉള്‍പ്പടെയുളളവയിലൂടെ പ്രതികരണം നടത്തുമ്പോള്‍ ശ്രദ്ധവേണമെന്ന് പബ്ലിക് പ്രോസിക്യൂഷന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. യുഎഇ സഹിഷ്ണുത ആഗ്രഹിക്കുന്ന രാജ്യമാണ്. രാജ്യത്തേയോ മതത്തേയോ വിശ്വാസത്തേയോ ഹനിക്കുന്ന രീതിയിലുളള പ്രതികരണങ്ങള്‍ പാടില്ലെന്നും അധികൃതർ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല