സ്വന്തം ലേഖകൻ: ഭാരത് സീരിസ് പ്രകാരം കേരളത്തിൽ വാഹനം രജിസ്റ്റർ ചെയ്യാം. ഹൈക്കോടതിയാണ് രജിസ്ടട്രേഷന് അനുമതി നൽകിയത്. കേന്ദ്രം നടപ്പാക്കിയ ബി എച്ച് രജിസ്ട്രേഷനുള്ള വാഹനങ്ങൾ മറ്റ് സംസ്ഥാനത്തേക്ക് പോകുമ്പോൾ വീണ്ടും രജിസ്ട്രേഷൻ ആവശ്യമില്ല. സംസ്ഥാന രജിസ്ട്രേഷനുളള വാഹനങ്ങൾ ഒരു വർഷത്തിലധികം മറ്റൊരു സംസ്ഥാനത്ത് ഓടിക്കാൻ രജിസ്ട്രേഷൻ മാറ്റേണ്ടതുണ്ട്.
2021ലാണ് ഭാരത് സീരീസ് എന്ന സംവിധാനത്തിനായി കേന്ദ്ര റോഡ് ട്രാന്‍സ്പോര്‍ട്ട് മന്ത്രാലയം വിജ്ഞാപനം ഇറക്കിയത്. ആദ്യം പുതിയവാഹനങ്ങള്‍ക്ക് മാത്രമാണ് ബിഎച്ച് രജിസ്ട്രേഷന് അനുവദിച്ചിരുന്നത്. പുതിയ വിജ്ഞാപനം പ്രകാരം പഴയ വാഹനങ്ങൾക്കും ബിഎച്ച് സീരീസിൽ രജിസ്റ്റർ ചെയ്യാം.
ഭാരത് സീരിസിൽ വാഹന രജിസ്ട്രേഷൻ നമ്പറിന് വ്യത്യാസമുണ്ടാകും. വാഹനം വാങ്ങിയ വര്‍ഷത്തിലെ അവസാന രണ്ടക്കങ്ങൾ, ബി.എച്ച് (B,H)എന്നീ അക്ഷരങ്ങൾ, നാല് അക്കങ്ങൾ, ഇംഗ്ലീഷ് അക്ഷരമാലയിലെ രണ്ട് അക്ഷരങ്ങൾ എന്നിവയടങ്ങിയതാവും രജിസ്ട്രേഷൻ നമ്പര്‍.
ഒരു സംസ്ഥാനത്തുനിന്നു മറ്റൊരു സംസ്ഥാനത്തേക്ക് വാഹനം കൊണ്ടുപോകുന്നതിനും അവിടെ ആ വാഹനം ഉപയോഗിക്കുന്നതിനും കടമ്പകൾ ഏറെയാണ്. ബിഎച്ച് (BH) വാഹന രജിസ്ട്രേഷനിലൂടെ ആ കടമ്പകൾ ഇല്ലാതാക്കുകയാണ് കേന്ദ്ര സർക്കാർ.
സംസ്ഥാന കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥർ, പൊതുമേഖല സ്ഥാപനങ്ങൾ, പ്രതിരോധ ഉദ്യോഗസ്ഥർ, നാലോ അതിൽ അധികമോ സംസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്ന കമ്പനികൾക്കും ഭാരത് രജിസ്ട്രേഷനിൽ മുൻഗണന ലഭിക്കും.
ബിഎച്ച് രജിസ്ട്രേഷന് നടപടികള്‍ ഓണ്‍ലൈനില്‍ തന്നെ ലഭ്യമാകും. ആര്.ടി.ഒ ഓഫീസുകളില്‍ പോകേണ്ടതില്ല. പുതിയ സംവിധാനം വഴി വാഹനം രജിസ്ട്രര്‍ ചെയ്ത സംസ്ഥാനത്ത് നിന്നും മറ്റൊരു സംസ്ഥാനത്ത് കൊണ്ടു പോയി വാഹനം ഉപയോഗിക്കുമ്പോൾ ഉള്ള റീ രജിസ്ട്രേഷൻ ഉള്‍പ്പെടെയുള്ള ബുദ്ധിമുട്ട് ഒഴിവാക്കാം.
ഭാരത് സീരീസ് എന്നാണ് ഈ ഒറ്റ രജിസ്ട്രേഷൻ സംവിധാനത്തിന്റെ പേര്. രജിസ്റ്റർ ചെയ്ത സംസ്ഥാനത്തിന് പുറത്ത് വാഹനം 12 മാസത്തിൽ കൂടുതൽ ഉപയോഗിക്കാൻ കഴിയില്ലെന്ന പ്രതിസന്ധി ഇതോടെ ഒഴിവാക്കാം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല