1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 10, 2025

സ്വന്തം ലേഖകൻ: രാജ്യത്തെ വിവാഹപ്രായം കുറച്ചു. രാജ്യാന്തര നിയമങ്ങള്‍ക്ക് അനുസരിച്ച് 21 ല്‍ നിന്ന് 18 വയസാക്കിയാണ് വിവാഹപ്രായം കുറച്ചത്. പ്രവാസികള്‍ക്കും നിയമം ബാധകമാണ്. മാതാപിതാക്കളെയും പ്രായമായവരെയും സംരക്ഷിക്കുന്നതുള്‍പ്പടെയുളള കാര്യങ്ങളും നിയമഭേദഗതി വരുത്തിയിട്ടുണ്ട്.

മാതാപിതാക്കളെ അവഗണിക്കുക, മോശമായി പെരുമാറുക, സാമ്പത്തിക സഹായം നൽകാതിരിക്കുക എന്നിവയ്ക്ക് 5000 ദിർഹം മുതല്‍ 1,00,000 ദിർഹം വരെ പിഴ കിട്ടും. സ്വത്ത് തട്ടിയെടുക്കുക, പ്രായപൂർത്തിയാകാത്തവർക്കൊപ്പം അനുവാദമില്ലാതെ യാത്ര ചെയ്യുക, തുടങ്ങിയ കുറ്റങ്ങള്‍ക്കും ശിക്ഷ കിട്ടും.

കുടുംബ സ്ഥിരതയിലും അവകാശങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന പുതിയ വ്യക്തിഗത നിയമം സമൂഹത്തില്‍ മാറ്റങ്ങള്‍ക്ക് കാരണമാകുമെന്നാണ് വിലയിരുത്തുന്നത്. വിവാഹമോചനത്തിലെ അലവന്‍സുകളുള്‍പ്പടെയുളള കാര്യങ്ങള്‍ നിയമത്തില്‍ പ്രതിപാദിക്കുന്നു. കുടുംബ-സാമൂഹിക ഐക്യം, കുടുംബസ്ഥിരിത എന്നിവയെ പ്രോത്സാഹിപ്പിക്കുന്നതാണ് പുതിയ നിയമ ഭേദഗതികള്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.