സ്വന്തം ലേഖകൻ: വ്യവസായി ബോബി ചെമ്മണ്ണൂരിന് പിന്നാലെ ആക്ടിവിസ്റ്റ് രാഹുല്‍ ഈശ്വറിനെതിരേ നിയമനടപടിയുമായി നടി ഹണി റോസ്. തന്റെ മൗലിക അവകാശങ്ങളെ നിഷേധിച്ച് അവയിലേക്ക് കടന്നു കയറുകയാണ് രാഹുല്‍. തന്നെ അപമാനിക്കുകും സ്ത്രീത്വത്തെ അവഹേളിക്കുകയും ആക്രമിക്കുകയും ചെയ്യുന്നതിനാല്‍ രാഹുലിനെതിരേ നിയമനടപടി സ്വീകരിക്കുകയാണെന്ന് ഹണി റോസ് സോഷ്യല്‍ മീഡിയ വഴി വ്യക്തമാക്കി.
കോടതിയില്‍ ഇരിക്കുന്ന കേസിലെ പരാതിക്കാരിയായ തന്നെ കടുത്ത മാനസിക വ്യഥിയിലേക്ക് തള്ളിയിടുകയും ആത്മഹത്യയിലേക്ക് കൂടി തള്ളിയിടുകയും ചെയ്യുന്ന പ്രവൃത്തിയാണ് രാഹുല്‍ ഈശ്വര്‍ നടത്തുന്നതെന്നും ഹണി.
താന്‍ കൊടുത്ത പരാതിയുടെ ഗൗരവം ചോര്‍ത്തിക്കളയാനും ജനങ്ങളുടെ പൊതുബോധം തന്റെ നേരേ തിരിക്കാനും സൈബര്‍ഇടത്തില്‍ ഓര്‍ഗനൈസ്ഡ് ക്രൈം ആസൂത്രണം ചെയ്യുകയാണ് രാഹുല്‍ ഈശ്വര്‍. ഇന്ത്യന്‍ ഭരണഘടന അനുശാസിക്കുന്ന തരത്തില്‍ നിയമം അനുസരിച്ചുള്ള വസ്ത്രധാരണം മാത്രമാണ് താന്‍ നടത്തുന്നത്.
എന്നാല്‍, തന്റെ മൗലികാവവകാശങ്ങള്‍ക്കെതിരേ നിയമന്ത്രണം ഏര്‍പ്പെടുത്താനും തനിക്കെതിരേ പൊതുബോധം സൃഷ്ടിച്ച് ആക്രമിക്കാനും ആണ് രാഹുല്‍ ശ്രമിക്കുന്നത്. തന്റെ തൊഴിലിനു നേരേ വരുന്ന ഭീഷണികള്‍, അപായ ഭീഷണികള്‍, അശ്ലീല, ദ്വയാര്‍ഥ, അപമാനക്കുറിപ്പുകള്‍ തുടങ്ങി എല്ലാ സൈബര്‍ ബുള്ളിയിങ്ങിനും പ്രധാന കാരണക്കാരാന്‍ രാഹുല്‍ ആണെന്നും പോസ്റ്റില്‍ ഹണി ആരോപിക്കുന്നു. രാഹുല്‍ മാപ്പര്‍ഹിക്കുന്നില്ലെന്നും ഹണി റോസും കുടുംബവും പോസ്റ്റില്‍ വ്യക്തമാക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല