സ്വന്തം ലേഖകൻ: വിവാഹേതരബന്ധം മറച്ചുവെക്കാന്‍ പോണ്‍ താരം സ്‌റ്റോമി ഡാനിയേല്‍സിന് പണം നല്‍കിയെന്ന ‘ഹഷ് മണി’ കേസില്‍ ഡൊണാള്‍ഡ് ട്രംപ് കുറ്റക്കാരനെന്ന ന്യൂയോര്‍ക്ക് ജ്യൂറിയുടെ വിധി ശരിവെച്ച് ന്യൂയോര്‍ക്ക് കോടതി.
ഔപചാരികമായി വിധി പ്രസ്താവം നടത്തിയെങ്കിലും ജഡ്ജി ജുവാന്‍ മെര്‍ച്ചന്‍ ട്രംപിനെതിരെയുള്ള ശിക്ഷ വിധിക്കുന്നത് ഒഴിവാക്കി. ജനുവരി 20-ന് പ്രസിഡന്റായി അധികാരമേല്‍ക്കാനിരിക്കുന്ന ട്രംപിന് ഇതോടെ ജയില്‍വാസമോ പിഴയോ നേരിടേണ്ടി വരില്ലെന്നാണ് റിപ്പോര്‍ട്ട്.
നിയുക്ത പ്രസിഡന്റായതിനാല്‍ നിയമം അനുവദിക്കുന്ന പ്രത്യേക പരിരക്ഷ ട്രംപിന് ലഭിക്കുമെന്നതാണ് കാരണം. സ്റ്റോമിയുമായുള്ള ബന്ധം മറച്ചുവെക്കാന്‍ 2016-ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കവേ ട്രംപ് 1.30 ലക്ഷം ഡോളര്‍ സ്റ്റോമിക്കു നല്‍കിയെന്നും ഇതിനായി ബിസിനസ് രേഖകളില്‍ കൃത്രിമം കാട്ടി എന്നുമാണ് കേസ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല