സ്വന്തം ലേഖകൻ: മന്ത്രിയായ ശേഷം ആദ്യമായി ജന്മനാട്ടിലെത്തുന്ന ആസ്‌ട്രേലിയൻ മലയാളി ജിൻസൺ ആന്റോ ചാൾസിനെ സ്വീകരിക്കാൻ സഹപ്രവർത്തകരും സ്നേഹിതരും കുടുംബാംഗങ്ങളും ഒരുങ്ങുന്നു.
ശനിയാഴ്ച രാത്രി പത്തിന് കൊച്ചി ഇന്റർ നാഷണൽ എയർപോർട്ടിൽ എത്തുന്ന ജിൻസനെ അങ്കമാലി എംഎൽഎ റോജി എം ജോണിന്റെ നേതൃത്വത്തിലാണ് സ്വീകരിക്കുന്നത്. ഓസ്‌ട്രേലിയയിലെ നോർത്തേൺ ടെറിട്ടറിയിൽ മന്ത്രിയായ ജിൻസൺ ആന്റോ ചാൾസ് ഓസ്‌ട്രേലിയയിൽ മന്ത്രിയായ ആദ്യത്തെ ഇന്ത്യൻ വംശജൻ കൂടിയാണ്.
പാലാ മൂന്നിലവ് പുന്നത്താനിയിൽ കുടുംബാംഗമാണു ജിൻസൺ. അച്ഛൻ ചാൾസ് ആന്റണി, അമ്മ ഡെയ്സി, ഭാര്യ അനുപ്രിയ, മക്കളായ എയ്മി, അന എന്നിവർ സത്യപ്രതിജ്ഞാച്ചടങ്ങിൽ പങ്കെടുത്തിരുന്നു.
കായികം, യുവജനക്ഷേമം, മുതിർന്ന പൗരന്മാരുടെയും ശാരീരിക വെല്ലുവിളി നേരിടുന്നവരുടെയും ക്ഷേമം, കല, സാംസ്കാരികം, സാംസ്കാരിക വൈവിധ്യം തുടങ്ങിയ വകുപ്പുകളാണു ജിൻസണു ലഭിച്ചിരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല