സ്വന്തം ലേഖകൻ: ലൊസാഞ്ചലസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ കാട്ടുതീയിൽ മരിച്ചവരുടെ എണ്ണം 10 ആയി. ചൂടുകാറ്റ് തുടരുന്നതിനാൽ അഞ്ചിടത്തായി താണ്ഡവമാടുന്ന കാട്ടുതീയുടെ 6% മാത്രമാണ് അണയ്ക്കാനായത്.
34,000 ഏക്കർ കത്തിയമർന്നു. പതിനായിരത്തിലേറെ കെട്ടിടങ്ങൾ കത്തിനശിച്ചു. 1,80,000 ആളുകളെ ഒഴിപ്പിച്ചു. 2 ലക്ഷത്തിലേറെ ആളുകൾ ഒഴിപ്പിക്കൽ ഭീഷണിയിലാണ്. 15,000 കോടിയോളം ഡോളറിന്റെ നഷ്ടം കണക്കാക്കുന്നു. ഒട്ടേറെ പ്രമുഖരുടെ ആഡംബര വസതികളുള്ള കലാബാസസിലെ തീ അതിവേഗം പടരുകയാണ്.
ഹോളിവുഡ് ഹിൽസിലെ തീ നിയന്ത്രിക്കാനായിട്ടുണ്ട്. ഏറ്റവും കൂടുതൽ നാശമുണ്ടായ പസിഫിക് പാലിസെയ്ഡ്സിൽ കത്തിയമർന്ന കെട്ടിട, വാഹനാവശിഷ്ടങ്ങളേ കാണാനുള്ളു. 6 സംസ്ഥാനങ്ങളിൽ നിന്നും കാനഡയിലും നിന്നുള്ള മുഴുവൻ തീയണപ്പു സംവിധാനവും എത്തിച്ച് തീയണയ്ക്കാനുള്ള തീവ്രശ്രമം തുടരുന്നു. കാറ്റിന്റെ വേഗം അൽപം കുറഞ്ഞത് രക്ഷാപ്രവർത്തകർക്ക് സഹായമായിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല