1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 11, 2025

സ്വന്തം ലേഖകൻ: ലിഫ്റ്റിൽ കുടുങ്ങിയ വെന്റിലേറ്റർ രോഗിയെ സഹായിച്ച സിസ്റ്റർ ഐമി വർഗീസിന് അംഗീകാരമായി ഡെയ്സി അവാർഡ്. ന്യൂയോർക്ക് സിറ്റി ഹോസ്പിറ്റലിൽ ജോലി ചെയ്യുന്ന എറണാകുളം തിരുവാണിയൂർ സ്വദേശി സിസ്റ്റർ ഐമി വർഗീസിനാണു അവാർഡ് ലഭിച്ചിരിക്കുന്നത്.

ഇന്ത്യ പെന്തകോസ്ത് ദൈവസഭ പിറവം സെന്റർ വെട്ടിക്കൽ സഭാ അംഗമായിരുന്ന സിസ്റ്റർ ഐമി വർഗീസ് ഇപ്പോൾ പാസ്റ്റർ സാബു വർഗീസ് സഭാ ശുശ്രൂഷകനായ ന്യൂയോർക്കിലെ ഇന്ത്യ ക്രിസ്ത്യൻ അസംബ്ലി (ഐസിഎ) സഭയിലെ അംഗമാണ്.

ഭർത്താവ്: മുഖത്തല വാറഴികത്ത് കുടുംബാഗം ബ്രദർ ജെയ്സൺ ജോർജ്. മക്കൾ: തബീഥാ, തലീഥാ. കഴിഞ്ഞ 6 വർഷമായി ന്യൂയോർക്ക് സിറ്റി ഹോസ്പിറ്റലിലെ കാർഡിയാക് ഐസിയുവിൽ നഴ്സായി ജോലി ചെയ്യുകയാണ് സിസ്റ്റർ ഐമി വർഗീസ്. 6 ലക്ഷത്തോളം നോമിനേഷനുകളിൽ നിന്നും 55,000 പേർക്കാണ് ഇത് വരെ ഡെയ്സി അവാർഡ് ലഭിച്ചിട്ടുള്ളത്. അതിൽ ഒരാളായിയിരിക്കുകയാണ് എറണാകുളം സ്വദേശി സിസ്റ്റർ ഐമി വർഗീസ്.

രോഗികളിൽ നിന്നും, രോഗികളുടെ കുടുംബങ്ങളിൽ നിന്നും, സഹ പ്രവർത്തകരിൽ നിന്നും നാമനിർദേശം സ്വീകരിച്ച് നഴ്സുമാരെ ആദരിക്കുന്നതിനുള്ള ഒരു അംഗീകാര പരിപാടിയാണ് ഡെയ്സി അവാർഡ്. നഴ്‌സുമാർ നൽകുന്ന പരിചരണത്തിന് നന്ദി പറയാനുള്ള ഒരു മാർഗമാണിത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.