എം പത്മകുമാറിന്റെ ചിത്രത്തിലൂടെ സൂപ്പര്‍താരം മോഹന്‍ലാലും പുതുതലമുറയുടെ ഹരമായ പൃഥ്വിരാജും ആദ്യമായി ഒരുമിക്കുന്നു. ചിത്രത്തില്‍ പൃഥ്വിരാജിന് വില്ലന്‍ വേഷമാണ് ഉള്ളതെന്ന് അറിയുന്നു. ‘ശിക്കാറി’ന് ശേഷം പത്മകുമാര്‍ ഒരുക്കുന്ന ചിത്രമാണിത്.
ലാല്‍ ജോസിന്റെ ‘കസിന്‍സ്’ എന്ന ചിത്രത്തിലൂടെ മോഹന്‍ലാലും പൃഥ്വിരാജും ഒരുമിച്ച് അഭിനയിക്കുന്നു എന്നായിരുന്നു ആദ്യം വന്ന റിപ്പോര്‍ട്ടുകള്‍ . എന്നാല്‍ സാഹചര്യങ്ങളെല്ലാം പത്മകുമാറിനാണ് അനുകൂലമായത്. പൃഥ്വിരാജ് ആദ്യമായി വില്ലനാകുന്നു എന്നതും ചിത്രത്തിന്റെ പ്രത്യേകതയാണ്. പൃഥ്വിരാജ് മമ്മൂട്ടിയോടൊപ്പം പോക്കിരിരാജയില്‍ അഭിനയിച്ചിരുന്നു.
ആഗോള സാമ്പത്തിക മാന്ദ്യത്തെ തുടര്‍ന്ന് തൊഴില്‍ നഷ്ടപ്പെട്ട് നാട്ടില്‍ തിരിച്ചെത്തുന്ന ഗള്‍ഫ് മലയാളിയായാണ് മോഹന്‍ലാല്‍ ഈ സിനിമയില്‍ അഭിനയിക്കുന്നത്. തുടര്‍ന്ന് അയാള്‍ കേരളത്തില്‍ നിന്ന് തമിഴ്നാട് വഴി മൈസൂറിലേക്ക് ഒരു യാത്ര നടത്തുന്നു. ഈ യാത്രയിലാണ് പൃഥ്വി അവതരിപ്പിക്കുന്ന വില്ലന്‍ അയാളുടെ ജീവിതത്തിലേക്ക് പ്രവേശിക്കുന്നത്. ശിക്കാറിന് തിരക്കഥയെഴുതിയ എസ് സുരേഷ്ബാബു തന്നെയാണ് ഈ സിനിമയ്ക്കും തൂലിക ചലിപ്പിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല