1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 28, 2011

സാബു ചുണ്ടക്കാട്ടില്‍

മാഞ്ചസ്റ്റര്‍: കഴിഞ്ഞ പത്ത് വര്‍ഷക്കാലത്തിലേറെയായി മാഞ്ചസ്റ്റര്‍ വിഥിന്‍ഷോയില്‍ താമസിക്കുകയും ഒട്ടേറെ പ്രവര്ത്തനങ്ങളിലൂടെ മലയാളി സമൂഹത്തിന്റെ പ്രശംസകള്‍ ഏറ്റു വാങ്ങുകയും ചെയ്ത ശേഷം ആസ്ട്രേലിയയിലെ പെര്ത്തിലേക്ക് കുടിയേറുന്ന റോയി ലൂക്കായ്ക്കും കുടുംബത്തിനും മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍ സ്നേഹോഷ്മളമായ യാത്രയയപ്പ് നല്‍കി.

അസോസിയേഷന്‍ എക്സിക്യൂട്ടീവ് കമ്മറ്റി അംഗവും സന്‍ഡേ സ്കൂള്‍ അദ്ധ്യാപകന്‍ തുടങ്ങിയ നിലകളില്‍ റോയിയും കുടുംബവും മാഞ്ചസ്റ്റര്‍ലെ ഓരോ മലയാളിക്കും സുപരിചിതനും പ്രിയങ്കരനുമാണ്. ഇന്നലെ വിഥിന്‍ഷോയില്‍ ചേര്‍ന്ന യാത്രയയപ്പ് യോഗത്തില്‍ അസോസിയേഷന്‍ പ്രസിഡണ്ട് അലക്സ് വര്‍ഗീസ്‌ റോയിക്കും കുടുംബത്തിനും ഉപഹാരങ്ങള്‍ കൈമാറി.

അസോസിയേഷന്‍ വൈസ് പ്രസിഡണ്ട് ജെസി സന്തോഷ്‌, സെക്രട്ടറി സാജന്‍ ചാക്കോ, ട്രഷറര്‍ സന്തോഷ്‌ സ്കറിയാ, എക്സിക്യൂട്ടീവ് കമ്മറ്റി അംഗം സാബു ചുണ്ടക്കാട്ടില്‍ തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. റോയിക്കും കുടുംബത്തിനും ഇനിയുള്ള ആസ്ട്രേലിയന്‍ ജീവിതത്തില്‍ എല്ലാ വിജയാശംസകളും പ്രാര്‍ത്ഥനയും അസോസിയേഷന്‍ എക്സിക്യൂട്ടീവ് കമ്മറ്റി നേര്‍ന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.