സ്വന്തം ലേഖകൻ: ഇസ്റാസ്, മിഅ്റാജ് പ്രമാണിച്ച് ജനുവരി 30-ന് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് അവധി. മന്ത്രിസഭാ തീരുമാനമനുസരിച്ച് വാര്‍ഷികദിനമായ 27ന് പകരം അവധി വ്യാഴാഴ്ചയിലേക്ക് മാറ്റിയത്. ഫെബ്രുവരി 2ന് ഔദ്യോഗിക പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കുക.
അതിനിടെ കുവൈത്തിൽ വിവിധ മന്ത്രാലയങ്ങളിലും സർക്കാർ ഏജൻസികളിലും സായാഹ്ന ഷിഫ്റ്റ് ഏർപ്പെടുത്താനുള്ള പദ്ധതിക്ക് വെല്ലുവിളികൾ ഏറെ. ജനുവരി അഞ്ചിന് പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച പദ്ധതിക്ക് തുടക്കത്തിൽ വെല്ലുവിളികളും പ്രയാസങ്ങളും നേരിടുന്നുവെങ്കിലും ക്രമേണ പരിഹരിച്ച് ലക്ഷ്യം കൈവരിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.
എല്ലാ മന്ത്രാലയങ്ങളും 20 മുതൽ 30 ശതമാനം വരെ ജീവനക്കാരെ സായാഹ്ന ഷിഫ്റ്റിൽ ജോലിക്ക് ചുമതലപ്പെടുത്തണമെന്നാണ് സിവിൽ സർവിസ് ബ്യൂറോയുടെ നിർദേശമെങ്കിലും തുടക്കത്തിൽ പല മന്ത്രാലയങ്ങളിലും ഇത് 10 ശതമാനത്തിൽ താഴെയാണ്.
ജീവനക്കാരുടെ ക്ഷാമം തന്നെയാണ് ഏറ്റവും വലിയ വെല്ലുവിളി. പൊതുജനങ്ങൾ പുതിയ പരിഷ്കാരത്തോട് പൊരുത്തപ്പെടാൻ സമയമെടുക്കും. സായാഹ്ന ഷിഫ്റ്റിൽ ജോലിക്ക് കയറാൻ ജീവനക്കാൻ വിമുഖത പ്രകടിപ്പിക്കുന്നതായും ചില മന്ത്രാലയങ്ങൾ സിവിൽ സർവിസ് ബ്യൂറോയെ അറിയിച്ചിട്ടുണ്ട്. പരിഷ്കാരം നടപ്പാക്കാൻ കൂടുതൽ സമയവും ആവശ്യപ്പെട്ടിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല