1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 14, 2025

സ്വന്തം ലേഖകൻ: ആഗോള മാനദണ്ഡങ്ങൾക്കനുസൃതമായി വാറ്റ് (മൂല്യവർധിത നികുതി) ഏർപ്പെടുത്താൻ കുവൈത്ത് ആലോചിക്കുന്നു. എന്നാൽ, എന്നു മുതൽ ഈടാക്കുമെന്ന് വെളിപ്പെടുത്തിയിട്ടില്ല. 

2018 മുതൽ വാറ്റ് ആരംഭിച്ച യുഎഇയിൽ 5 ശതമാനമാണ് ഈടാക്കുന്നത്. മറ്റു ഗൾഫ് രാജ്യങ്ങളിൽ 5 മുതൽ 15 ശതമാനം വരെ വാറ്റ് ചുമത്തുന്നുണ്ട്. വാറ്റിലൂടെ ലഭിക്കുന്ന അധിക തുക അടിസ്ഥാന സൗകര്യങ്ങൾ ഉൾപ്പെടെയുള്ള മേഖലകളിൽ നിക്ഷേപിക്കാനാണു കുവൈത്ത് ആലോചിക്കുന്നത്. 

ഈ വർഷം മുതൽ 15 ശതമാനം കോർപറേറ്റ് നികുതി ഈടാക്കിത്തുടങ്ങുമെന്ന് നേരത്തേ വ്യക്തമാക്കിയിരുന്നു. യുഎഇയിൽ വാർഷിക വരുമാനം 3.75 ലക്ഷം ദിർഹത്തിൽ കൂടുതലുള്ള കമ്പനികൾ 9% കോർപറേറ്റ് നികുതി നൽകണമെന്ന നിയമം നിലവിലുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.