ബ്ലാക്ക്ബേണില്‍ ഫാ. ജോമോന്‍ തൊമ്മാന നയിക്കുന്ന ഏകദിന ധ്യാനം ഡിസംബര്‍ മൂന്നാം തീയതി ശനിയാഴ്ച നടക്കും. സെന്റ്. ജോസഫ് ദേവാലയത്തില്‍ രാവിലെ പതിനൊന്ന് മുതല്‍ വൈകുന്നേരം ആറ് വരെയാണ് ധ്യാനം ക്രമീച്ചിരിക്കുന്നത്. ധ്യാനസമയം കുമ്പസാരത്തിനും കൗണ്‍സിലിങ്ങിനും സൗകര്യം ഉണ്ടായിരിക്കുന്നതാണ്. രാവിലെ ഒമ്പര മുതല്‍ കുമ്പസാരം ആരംഭിക്കും. ധ്യാനസമയം കുട്ടികള്‍ക്കായി ക്രിസ്റ്റീന്‍ ടീം നേതൃത്വം നല്‍കുന്ന പ്രത്യേക പ്രാര്‍ത്ഥന ശുശ്രൂഷകള്‍ നടക്കും. വൈകുന്നേരം ആറിനുശേഷം കൈവെയ്പ്പ് പ്രാര്‍ത്ഥനകള്‍ക്കും സ്പിരിച്ചല്‍ ഷെയറിംഗിനും സൗകര്യം ഉണ്ടായിരിക്കുന്നതാണെന്നും ഭാരവാഹികള്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍
സന്തോഷ് ജോസഫ്- 07904247895
ബിനു സെബാസ്റ്റ്യന്‍- 07932825176
പള്ളിയുടെ വിലാസം
സെന്‍റ് ജോസഫ് ചര്‍ച്ച്
ഓഡ്ലി സ്ട്രീറ്റ്
ബ്ലാക്ക്ബേണ്‍
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല