സ്വന്തം ലേഖകൻ: എന്‍എച്ച്എസിലെ ചില ജീവനക്കാര്‍ വംശവെറി മനസ്സില്‍ സൂക്ഷിക്കുന്നവരും അത് സഹപ്രവര്‍ത്തകര്‍ക്ക് നേരെ ചൊരിയുന്നവരുമാണ്. ഇപ്പോഴിതാ വനിതാ സൈക്യാട്രിക് യൂണിറ്റിന്റെ ചാര്‍ജ് ഉണ്ടായിരുന്ന എന്‍എച്ച്എസ് നഴ്‌സിനു വംശവെറി നിറഞ്ഞ വാക്കുകള്‍ പ്രയോഗിച്ചതിന് ഇപ്പോള്‍ വിലക്ക് നേരിടുകയാണ്.
കറുത്ത സഹജീവനക്കാരിയെ വംശവെറി നിറഞ്ഞ വാക്ക് ഉപയോഗിച്ച് അഭിസംബോധന ചെയ്ത ജേഡന്‍ റേച്ചല്‍ ഡയോസ് ഹോള്‍, ലീവെടുത്ത ജീവനക്കാരിക്ക് ഏത് ‘ മന്ത്രവാദിയാണ്’ സിക്ക് നോട്ട് നല്‍കുകയെന്നും, മറ്റൊരു ജീവനക്കാരനോട് പ്ലാന്റേഷനില്‍ നിന്നും വന്നതാണോയെന്നും ചോദിച്ചതായാണ് പരാതി. 2017 മുതല്‍ 2020 വരെ നടത്തിയ പരാമര്‍ശങ്ങള്‍ ഇവരെ നഴ്‌സിംഗ് & മിഡ്‌വൈഫറി കൗണ്‍സില്‍ അച്ചടക്ക സമിതി മുന്‍പാകെ എത്തിക്കുകയായിരുന്നു.
സസെക്‌സ് പാര്‍ട്ണര്‍ഷിപ്പ് എല്‍ജിബിടി സ്റ്റാഫ് നെറ്റ്‌വര്‍ക്കിലെ കോ-ചെയറായിരുന്നു ഹോള്‍. ചിചെസ്റ്ററിലെ വനിതാ മെന്റല്‍ ഹെല്‍ത്ത് ട്രോമാ യൂണിറ്റില്‍ വാര്‍ഡ് മാനേജറുമായി ഇവര്‍ ജോലി ചെയ്തിരുന്നു. മദ്യപിച്ച ഒരു ദിവസം വീട്ടിലേക്ക് യാത്ര ചെയ്യവെയാണ് കറുത്ത സഹജീവനക്കാരിയെ വംശീയമായി അഭിസംബോധന ചെയ്തത്. എന്നാല്‍ കാറില്‍ കേട്ട പാട്ടിലെ വാക്ക് ഉപയോഗിച്ചതാണെന്നായിരുന്നു ഇവരുടെ വാദം. പക്ഷെ വാഹനത്തിലുണ്ടായിരുന്ന മറ്റ് രണ്ട് ജീവനക്കാര്‍ പാട്ട് വെച്ചിരുന്നില്ലെന്ന് വെളിപ്പെടുത്തിയതോടെയാണ് ഹോള്‍ കുരുങ്ങിയത്.
നഴ്‌സ് വംശീയ അധിക്ഷേപം നടത്തിയെന്ന് പാനല്‍ സ്ഥിരീകരിച്ചു. എട്ട് കുറ്റങ്ങള്‍ ഇവര്‍ക്കെതിരെ തെളിഞ്ഞതോടെയാണ് നഴ്‌സിംഗ് രജിസ്റ്ററില്‍ നിന്നും പുറത്താക്കിയത്. 2021 മേയില്‍ ആരോപണങ്ങളെ തുടര്‍ന്ന് ഹോളിനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. വംശീയമായ ആരോപണങ്ങള്‍ ഉയര്‍ന്നതോടെ അടിയന്തര നടപടി സ്വീകരിച്ചതായി സസെക്‌സ് ട്രസ്റ്റ് വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല