1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 15, 2025

സ്വന്തം ലേഖകൻ: ഫെബ്രുവരി ഒന്നുമുതൽ ഷാർജയിലെ കൽബയിലും പാർക്കിങ് ഫീസ് ഏർപ്പെടുത്തുന്നു. നഗരത്തിൽ പാർക്കിങ് ലഭ്യത വർധിപ്പിക്കുന്നതിന്റെയും ദുരുപയോഗം കുറയ്ക്കുന്നതിന്റെയും ഭാഗമായാണ് നടപടിയെന്ന് കൽബ നഗരസഭ അറിയിച്ചു.

അതിവേഗം വികസിക്കുന്ന കൽബയിൽ വിവിധ പദ്ധതികളുടെയും വിനോദസഞ്ചാരികളുടെയും എണ്ണം വർധിക്കുകയാണ്. ഈ പശ്ചാത്തലത്തിൽ പാർക്കിങ് ലഭ്യത ഉറപ്പുവരുത്തേണ്ടേത് അനിവാര്യമാണെന്ന് നഗരസഭാ ഡയറക്ടർ ഡോ. അഹ്മദ് സഈദ് അൽ മസ്റൂഇ പറഞ്ഞു.

ഇതിന്റെ ഭാഗമായി 6000 പാർക്കിങ്ങുകൾ സജ്ജമാക്കും. ഫീസ് ഏർപ്പെടുത്തുന്നതോടെ ദുരുപയോഗം ഇല്ലാതാകും. അത്യാവശ്യക്കാർക്ക് പാർക്കിങ് ലഭിക്കുകയും ചെയ്യും. രാവിലെ 8 മുതൽ രാത്രി 10 വരെയാണ് പാർക്കിങ്ങിന് പണം ഈടാക്കുക. വെള്ളിയാഴ്ചകളിലും പൊതു അവധി ദിവസങ്ങളിലും സൗജന്യം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.