സ്വന്തം ലേഖകൻ: ഗൂഗിൾ പേ സംവിധാനം സൗദി അറേബ്യയിലേക്ക്. ദേശീയ പേയ്മെന്‍റ് സംവിധാനമായ മദാ വഴിയാണ് രാജ്യത്ത് ഗൂഗിൾ പേ സേവനം ലഭ്യമാക്കുക. ഇതിനുള്ള കരാറിൽ സൗദി സെൻട്രൽ ബാങ്കും ഗൂഗിളും ഒപ്പുവച്ചു.
സൗദി വിഷൻ 2030ന്‍റെ ഭാഗമായി രാജ്യത്തിന്‍റെ ഡിജിറ്റൽ പേയ്മെന്‍റ് മെച്ചപ്പെടുത്തുന്നതിനുള്ള സൗദി അറേബ്യയുടെ (സാമ) തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമാണ് ഈ കരാർ.
വിപുലമായ ഡിജിറ്റൽ പേയ്മെന്‍റ് സൊല്യൂഷനുകൾ വാഗ്ദാനം ചെയ്തുകൊണ്ടാണ് പദ്ധതി നടപ്പാക്കുക. ഇതിലൂടെ രാജ്യത്ത് ഒരു ഡിജിറ്റൽ പേയ്മെന്‍റ് ഇൻഫ്രാസ്ട്രക്ചർ വികസിപ്പിക്കാനാണ് സാമയുടെ ലക്ഷ്യമിടുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല