1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 17, 2025

സ്വന്തം ലേഖകൻ: കര ഗതാഗത നിയമത്തിന്റെ കീഴിൽ വരുന്ന എല്ലാ ലംഘനങ്ങളും റോയൽ ഒമാൻ പൊലീസിന്റെയും തൊഴിൽ മന്ത്രാലയത്തിന്റെയും സംവിധാനങ്ങളുമായി ബന്ധിപ്പിക്കും. ഫെബ്രുവരി 15 മുതൽ പുതിയ സംവിധാനം പ്രാബല്യത്തിലാകും.

ഗതാഗത–കമ്യൂണിക്കേഷൻ–വിവര സാങ്കേതിക മന്ത്രാലയത്തിന്റേതാണ് പ്രഖ്യാപനം. 2016 ലെ 10–ാം നമ്പർ രാജകീയ ഉത്തരവിന് കീഴിൽ ഏതെങ്കിലും തരത്തിലുള്ള ഗതാഗത നിയമലംഘനങ്ങൾ നടത്തിയ കമ്പനികളും വ്യക്തികളും ഉൾപ്പെടെയുള്ളവർ ലംഘന കേസുകള്‍ പുനഃപരിശോധിക്കണമെന്നും എത്രയും വേഗം പിഴത്തുക അടയ്ക്കണമെന്നും മന്ത്രാലയം നിർദേശിച്ചു. വ്യവസ്ഥകൾ ലംഘിക്കുന്നവരുടെ വാണിജ്യ പ്രവർത്തനങ്ങൾക്ക് തടസം നേരിടുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

അതിനിടെ വിദേശ നിക്ഷേപകർക്ക് ഇ–സേവനങ്ങൾ പ്രദാനം ചെയ്യുന്ന ഒമാൻ ബിസിനസ് പ്ലാറ്റ്ഫോമിലെ വാടക കരാർ സേവനങ്ങൾ താൽക്കാലികമായി നിർത്തിവെച്ചു. സാങ്കേതിക തകരാറിനെ തുടർന്നാണിത്.

പ്രശ്നം പരിഹരിച്ച് സേവനം ഉടൻ പുനഃരാരംഭിക്കുമെന്ന് വാണിജ്യ, വ്യവസായ, നിക്ഷേപ, പ്രമോഷൻ മന്ത്രാലയം അറിയിച്ചു. എന്നാല്‍, പുതിയ അപേക്ഷകള്‍ സ്വീകരിക്കുന്നത് തുടരും.

കൂടുതൽ വിവരങ്ങള്‍ക്ക് 1111-80000070 എന്ന നമ്പറിൽ ബന്ധപ്പെടാം. മസ്‌കത്ത് നഗരസഭയും മന്ത്രാലയവും സഹകരിച്ച് വാടക കരാർ സർവീസ് അടുത്തിടെയാണ് ഒമാന്‍ ബിസിനസ് പ്ലാറ്റ്‌ഫോമിലേക്ക് മാറ്റിയത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.