സ്വന്തം ലേഖകൻ: ശൈത്യകാലമെത്തിയതോടെ എന്‍എച്ച്എസില്‍ രോഗികളുടെ എണ്ണം ഗണ്യമായി ഉയര്‍ന്നതോടെ എല്ലാവരെയും പരിഗണിക്കാന്‍ കഴിയാത്ത അവസ്ഥയില്‍ കടുത്ത സമ്മര്‍ദ്ദത്തിലാണ് നഴ്‌സുമാര്‍. മലയാളി നഴ്‌സിന് രോഗിയുടെ കൈകൊണ്ടു കുത്തേറ്റ സംഭവത്തിന് പിന്നാലെ നഴ്‌സുമാരുടെ അവസ്ഥ വലിയ ചര്‍ച്ചയായിരിക്കുകയാണ്.
നഴ്‌സുമാര്‍ മാത്രമല്ല എല്ലാ ജീവനക്കാരും രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്നതോടെ കടുത്ത സമ്മര്‍ദ്ദത്തിലാകും. കോവിഡ് പ്രതിസന്ധിയ്ക്ക് സമാന അവസ്ഥയാണ് യുകെയിലിപ്പോള്‍. അതിനാല്‍ തന്നെ പലപ്പോഴും രോഗികളെ വേണ്ട രീതിയില്‍ പരിഗണിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ്.
കാലാവസ്ഥ മോശമായതോടെ ആശുപത്രികള്‍ നിറഞ്ഞ ആവസ്ഥയാണ്. ചിലപ്പോഴെല്ലാം അടിയന്തര ചികിത്സ വേണ്ടവര്‍ക്ക് പോലും വേണ്ട പരിഗണന നല്‍കാന്‍ കഴിയാറില്ല. ജോലി സമ്മര്‍ദ്ദത്തിനൊപ്പം രോഗികളുടെ രൂക്ഷ പ്രതികരണവും പല നഴ്‌സുമാര്‍ക്കും സമ്മര്‍ദ്ദമുണ്ടാക്കുന്നുണ്ട്.
കാര്‍ പാര്‍ക്കിങ് ഏരിയകളില്‍ പോലും രോഗികള്‍ കാത്തിരിക്കുന്ന അവസ്ഥ. കുട്ടികളും പ്രായമായവരും ഗര്‍ഭിണികളും വരെ ബുദ്ധിമുട്ടുകയാണ്. ഈ സാഹചര്യത്തിലാണ് പലപ്പോഴും രോഗികളും രോഷം പ്രകടിപ്പിക്കുന്നത്. ഇടനാഴികളില്‍ വരെ രോഗികളെ പരിചരിക്കേണ്ട അവസ്ഥ. എന്‍എച്ച്എസിലെ പരിതാപകരമായ സാഹചര്യമെന്ന് അധികൃതര്‍ ഇതിനെ വിലയിരുത്തുന്നത്.
മലയാളിയായ 57 കാരി അച്ചാമ്മ ചെറിയാന്‍ എന്ന നഴ്‌സിന് കുത്തേറ്റിരുന്നു. 37 കാരനായ രോഗി കഴുത്തില്‍ കത്രിക കുത്തിയിറക്കുകയായിരുന്നു. പരസ്പരമുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്കെത്തിച്ചതെന്നാണ് റിപ്പോര്‍ട്ട്. നഴ്‌സ് ഇപ്പോഴും ചികിത്സയിലാണ്. പ്രതിയായ 37 കാരനെ കോടതിയില്‍ ഹാജരാക്കിയിരുന്നു. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള ഇത്തരം അതിക്രമങ്ങള്‍ കൂടി വരുന്നത് ഞെട്ടിക്കുന്നതാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല