1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 17, 2025

സ്വന്തം ലേഖകൻ: ജനുവരി ആദ്യം മുതല്‍ യൂറോപ്യന്‍ പൗരന്മാര്‍ അല്ലാത്തവര്‍ വീസയില്ലാതെ ബ്രിട്ടനിലേക്ക് എത്തണമെങ്കില്‍ 10 പൗണ്ട് ഓണ്‍ലൈന്‍ വഴി അടച്ച് ഇലക്ടോണിക് ട്രാവല്‍ ഓഥറൈസേഷന്‍ (ഇടിഎ) എടുക്കണമായിരുന്നു. ഈ നിയമം ഇപ്പോള്‍ തത്ക്കാലത്തേക്ക് സര്‍ക്കാര്‍ മരവിപ്പിച്ചിരിക്കുകയാണ്. ലോകത്തിലെ മറ്റേതൊരു ഹബ് എയപോര്‍ട്ടിലേതിലും വിഭിന്നമായി ഹീത്രൂവില്‍ വെച്ച് വിമാനം മാറി കയറുന്ന യാത്രക്കാര്‍ക്കും ഇ ടി എ നിര്‍ബന്ധമായിരുന്നു.

പാസ്‌പോര്‍ട്ട് കണ്‍ടോളിലൂടെ പോകുന്നില്ലെങ്കിലും ഇത് നിര്‍ബന്ധമാക്കിയിരുന്നു. ഇത് ഓരോ ദിവസവും ആയിരക്കണക്കിന് യാത്രക്കാരെ മറ്റ് യൂറോപ്യന്‍ രാജ്യങ്ങളിലെ വിമാനത്താവളങ്ങളിലേക്ക് പോകാന്‍ നിര്‍ബന്ധിതരാക്കുമെന്ന് വിമാനത്താവളാധികൃതരും എയര്‍ലൈന്‍ കമ്പനികളും ചൂണ്ടിക്കാണിച്ചിരുന്നു. അതുകൊണ്ടുതന്നെ ഹീത്രൂ വിമാനത്താവളാധികൃതര്‍ ഈ തീരുമാനത്തെ സ്വാഗതം ചെയ്തിരിക്കുകയാണ്.

ഹീത്രൂ വിമാനത്താവളാധികൃതര്‍ പറഞ്ഞത് ഈ നിയമം വഴി തങ്ങള്‍ക്ക് ഓരോ വര്‍ഷവും 40 ലക്ഷത്തോളം യാത്രക്കാരെ നഷ്ടമാകും എന്നായിരുന്നു. റിഷി സുനകിന്റെ കാലത്ത് കൊണ്ടു വന്ന ഈ നിയമം തുടരാനായിരുന്നു ലേബര്‍ സര്‍ക്കാരിന്റെയും തീരുമാനം. ഇ ടി എ ഇല്ലാതെ ട്രാന്‍സിറ്റ് അനുവദിച്ചാല്‍ അത് അനധികൃത കുടിയേറ്റത്തിന് സധ്യത വര്‍ദ്ധിപ്പിക്കും എന്നായിരുന്നു ഹോം വകുപ്പിന്റെ വാദം. എന്നാല്‍, ഇപ്പോള്‍ വിമാനത്താവളാധികൃതരുടെ സമ്മര്‍ദ്ദത്തിന് ഹോം വകുപ്പ് വഴങ്ങിയിരിക്കുകയാണ്.

വ്യോമയാന മേഖലയില്‍ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ട്രാന്‍സിറ്റ് ചെയ്യുന്ന യാത്രക്കാരെ താത്ക്കാലികമായി ഇ ടി എയില്‍ നിന്നും ഒഴിവാക്കാന്‍ തീരുമാനിച്ചു എന്നാണ് ഹോം വകുപ്പ് പത്രക്കുറിപ്പിലൂടെ അറിയിച്ചിരിക്കുന്നത്. എന്നാല്‍, ഇത് വീണ്ടും വിശകലന വിധേയമാക്കുമെന്നും ആവശ്യമെന്നു കണ്ടാല്‍ നിയമം തിരികെ കൊണ്ടു വരുമെന്നും ഹോം ഓഫീസ് വ്യക്തമാക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.