സ്വന്തം ലേഖകൻ: സൗദി അറേബ്യയിലെ ജുബൈലിൽ ഇന്ത്യൻ പ്രവാസിയെ മകൻ കഴുത്തു ഞെരിച്ചു കൊന്നു. യുപി സ്വദേശിയായ ശ്രീകൃഷ്ണ ബ്രിഗുനാഥ് യാദവിനെ (53) മകൻ കുമാർ യാദവാണ് കൊലപ്പെടുത്തിയത്. ശ്രീകൃഷ്ണ യാദവ് ജുബൈലിലെ ഒരു പ്രമുഖ കമ്പനിയിൽ ജോലി ചെയ്തുവരികയായിരുന്നു. കണ്ണുകൾ ചൂഴ്ന്നെടുത്തും ആക്രമിച്ചുമാണ് കൊന്നതെന്നാണ് പ്രാഥമിക വിവരം.
ലഹരിക്കടിമയായിരുന്ന മകനെ ഇതിൽ നിന്ന് വിമുക്തമാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായിട്ടാണ് പിതാവ് സൗദിയിലേക്ക് ഒന്നര മാസം മുൻപ് കൊണ്ടുവന്നത്. എന്നാൽ അച്ഛന്റെ പ്രതീക്ഷകൾക്ക് വിരുദ്ധമായി കുമാർ യാദവ് അതിക്രൂരമായാണ് പിതാവിനെ കൊലപ്പെടുത്തിയത്.
സംഭവസ്ഥലത്തെത്തിയ പൊലീസ് കുമാർ യാദവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരുന്നു. ഇരുവരും ഒരു മുറിയിലായിരുന്നു താമസം എന്നാണ് ലഭ്യമായ വിവരം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല