ആദ്യമായി ബ്രിട്ടനില്‍ എത്തിയ ഏഷ്യാനെറ്റ് സാന്താ യാത്രക്ക് യുക്മയും വോക്കിംഗ് മലയാളി അസോസിയേഷനും സംയുക്തമായി വോക്കിങ്ങില്‍ ഉജ്വല സ്വീകരണം നല്‍കി. രാവിലെ എട്ടു മണിക്ക് സ്വിട്സര്‍ലണ്ടില്‍ നിന്നും ഹീത്രൂ വിമാനത്താവളത്തില്‍ എത്തിയ ഏഷ്യാനെറ്റ് ടീമിനെ യുക്മ പ്രസിഡന്റ് വര്‍ഗീസ് ജോണ്‍ , ഏഷ്യാനെറ്റ് യുറോപ്പ് ഡയറക്ടര്‍ ശ്രീകുമാര്‍ , ടോമിച്ചന്‍ കൊഴുവനാല്‍ , ഷിന്റോ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. തുടര്‍ന്ന് ലണ്ടനില്‍ ബക്കിംഗ് ഹാം പാലസ് സന്ദര്‍ശിച്ച ശേഷം ഉച്ചകഴിഞ്ഞ് വോക്കിങ്ങില്‍ എത്തിയ സംഘത്തെ മുത്തുക്കുടകളുടെ അകമ്പടിയോടെ സ്വീകരിച്ചാനയിച്ചു.
യുക്മ പ്രസിഡന്റ് വര്‍ഗീസ് ജോണ്‍ അധ്യക്ഷം വഹിച്ച യോഗത്തില്‍ ,സെക്രട്ടറി എബ്രഹാം ലുക്കോസ് സ്വാഗതവും , വോക്കിംഗ് മലയാളി അസോസിയേഷന്‍ സെക്രട്ടറി സന്തോഷ് നന്ദിയും പറഞ്ഞു.തുടര്‍ന്ന് മേബറി സെന്ററില്‍ നടന്ന ആഘോഷ പരിപാടിയില്‍ വോക്കിംഗ് മലയാളി അസോസിയേഷന്‍നിലെ കുട്ടികള്‍ അവതരിപ്പിച്ച സിനിമാറ്റിക് ഡാന്‍സുകള്‍ ആഘോഷ പരിപാടികള്‍ക്ക് കൊഴുപ്പ് കൂട്ടി.
സി ഏ ജോസെഫിന്റെ നേത്രത്വത്തില്‍ കരോള്‍ ഗാനങ്ങള്‍ ആലപിച്ചു കൊണ്ടാണ് സാന്താ ടീമിനെ വോക്കിംഗ് മലയാളികള്‍ വരവേറ്റത് . തുടര്‍ന്ന് ക്രിസ്ത്മസ് കേക്ക് മുറിച്ചു നല്കികൊണ്ടും , സ്വീറ്റ്സുകള്‍ വിതരണം ചെയ്തുകൊണ്ടും കുട്ടികള്‍ക്കൊപ്പം സാന്താ ആടുകയും പാടുകയും ചെയ്തു.
ഏഷ്യാനെറ്റ് വാര്‍ത്തകളിലും നേര്‍ക്കുനേര്‍ പരിപാടിയിലെ അവതാരകനും , ഏഷ്യാനെറ്റ് തിരുവനന്തപുരം ബ്യുറോ ചീഫുമായ പി ജി സുരേഷ്കുമാര്‍, പോയിന്റ് ബ്ലാങ്ക് അവതരിപ്പിക്കുന്ന ഉണ്ണി ബാലകൃഷ്ണന്‍ ,ഏഷ്യാനെറ്റ് യുറോപ്പ് ഡയറക്ടര്‍ ശ്രീകുമാര്‍, കോര്‍ഡിനെറ്റിംഗ് എഡിറ്റര്‍ അനില്‍ അടൂര്‍ , ഉണ്ണികൃഷ്ണന്‍ ബി കെ – സെയില്‍സ് ഹെഡ് , പി മോഹനന്‍ – റിസേര്‍ച് എഡിറ്റര്‍ , മനു ആനന്ദ് – പ്രൊഡ്യുസര്‍, സുബിഷ് ഗുരുവായൂര്‍ – ക്യാമറ മാന്‍ ,സതീഷ്- എഡിറ്റര്‍ , പ്രോഗ്രാം കോ ഓര്‍ഡിനേട്ടര്‍ ജെയിംസ് തുടങ്ങിയവരാണ് ഈ സംഘത്തില്‍ ഉണ്ടായിരുന്നത് .
നവംബര്‍ പത്തൊന്‍പതിന് ഫിന്‍ലാന്‍ഡില്‍ സാന്റാ വില്ലേജില്‍ നിന്ന് ആരംഭിച്ച സാന്താ യാത്ര ഡെന്മാര്‍ക്ക്, ഓസ്ട്രിയ, സ്വിട്സര്‍ ലന്‍ഡ് ,റോം ,എന്നീ രാജ്യങ്ങളിലെ മലയാളികളെ സന്ദര്‍ശിച്ച ശേഷം വത്തിക്കാനില്‍ എത്തി മാര്‍പാപ്പയുടെ
അനുഗ്രഹവും ഏറ്റുവാങ്ങിയാണ് യു കെ യില്‍ എത്തിയത് . വൈകുന്നേരം ഈസ്റ്റ് ഹാമില്‍ നടന്ന സ്വീകരണത്തിലും സാന്റാ ടീം പങ്കെടുക്കുകയുണ്ടായി . അയര്‍ലണ്ടിലെ ഡബ്ലിന്‍ സന്ദര്‍ശിച്ച ശേഷം അമേരിക്കയിലേക്ക് പോകുന്ന സംഘം തുടര്‍ന്ന് ദുബായ് , കുവൈറ്റ് ,ഒമാന്‍ തുടങ്ങിയ ഗള്‍ഫ് നാടുകളും സന്ദര്‍ശിച്ച ശേഷം മുംബൈ , ബംഗ്ലൂര്‍, ഡല്‍ഹി എന്നിവിടങ്ങളില്‍ നടക്കുന്ന സ്വീകരണങ്ങളില്‍ പങ്കെടുക്കും.
തുടര്‍ന്ന് കേരളത്തിലെ മുഴുവന്‍ ജില്ലകളിലുടെയും നടക്കുന്ന പര്യടനം ഡിസംബര്‍ ഇരുപത്തി മൂന്നിന് കൊച്ചിയില്‍ നടക്കുന്ന മെഗാ ഇവന്റോടെ സമാപിക്കും . കഴിഞ്ഞ വര്‍ഷമാണ് ഏഷ്യാനെറ്റ് സാന്താ യാത്ര ആരംഭിച്ചത് . അടുത്ത ദിവസങ്ങളിലെ ഏഷ്യാനെറ്റ് വാര്‍ത്തകളിലും ,കൂടാതെ യു കെ യിലെ സാന്താ യാത്ര പരിപാടി മാത്രം ഉള്പെടുതിയുള്ള പ്രതെയ്ക പരിപാടികളുടെ പ്രക്ഷേപണം ഡിസംബര്‍ മാസത്തിലും ഏഷ്യാനെറ്റില്‍ ഉണ്ടായിരിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല