ആസിഫലി. ഇന്ദ്രജിത്ത്, റഹ്മാന് എന്നിവരെ നായകന്മാരാക്കി അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് ബാച്ചിലര്‍ പാര്‍ട്ടി എന്ന് പേരിട്ടു. നിത്യാ മേനോനും രമ്യാ നമ്പീശനുമാണ് ചിത്രത്തിലെ നായികമാര്‍. പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ വിലക്ക് ഭീഷണി നേരിട്ടെങ്കിലും നിത്യയ്ക്ക് ഇപ്പോള്‍ കൈനിറയെ ചിത്രങ്ങളാണ്. ഡോക്ടര്‍ ഇന്നസെന്റാണ് എന്ന ചിത്രത്തിലാണ് നിത്യ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.
ബാച്ചിലര്‍ പാര്‍ട്ടിയില്‍ ജഗതി ശ്രീകുമാറും ബാബുരാജും പ്രധാനപ്പെട്ട രണ്ടു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഉണ്ണിയും സന്തോഷ് എച്ചിക്കാനവും ചേര്‍ന്നാണ് തിരക്കഥ ഒരുക്കുന്നത്. അമല്‍ നീരദ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സംവിധായകന് തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഹാംങ് ഓവര്‍ എന്ന ചിത്രത്തിന്റെ റീമേക്കാണ് ബാച്ചിലര്‍ പാര്‍ട്ടി എന്ന റിപ്പോര്‍ട്ടുകള്‍ സംവിധായകന് തള്ളിക്കളഞ്ഞു.
ബിഗ് ബി, സാഗര്‍ ഏലിയാസ് ജാക്കി, അന്‍വര്‍ തുടങ്ങിയ ചിത്രങ്ങള്‍ എടുത്ത അമല്‍ നീരദ് അരിവാള്‍ ചുറ്റിക നക്ഷത്രം എന്ന സിനിമയും നേരത്തെ പ്രഖ്യാപിച്ചിട്ടുണ്ട്. മിക്കവാറും ബാച്ചിലര്‍ പാര്‍ട്ടി ആയിരിക്കും ആദ്യം ചിത്രീകരിക്കുക. മമ്മൂട്ടി, പൃഥ്വിരാജ് എന്നിവരാണ് അരിവാള്‍ ചുറ്റിക നക്ഷത്രത്തില്‍ അഭിനയിക്കുന്നത്. ഇവരുടെ ഡേറ്റ് കൂടി പരിഗണിച്ച ശേഷമായിരിക്കും ഏത് ചിത്രം ആദ്യം ചെയ്യണമെന്ന് തീരുമാനിക്കുക. നിലവില്‍ രണ്ടു ചിത്രങ്ങളുടെയും തിരക്കഥ പൂര്‍ത്തിയായിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല