സ്വന്തം ലേഖകൻ: അമേരിക്കൻ സൈന്യത്തിൽ നിന്ന് ട്രാൻസ്ജെൻഡറുകളെ നീക്കം ചെയ്യാനുള്ള നടപടികൾ ആരംഭിച്ചു. സൈന്യത്തിൽ ഉപയോഗിക്കുന്ന ഭിന്നലിംഗക്കാരെ സൂചിപ്പിക്കുന്ന വിശേഷണങ്ങൾ നീക്കം ചെയ്യാനുള്ള ഉത്തരവിൽ ട്രംപ് ഒപ്പുവച്ചു. ഇതിനുള്ള നടപടി സ്വീകരിച്ചതായി അദ്ദേഹം വ്യക്തമാക്കി.
2016 ൽ ഒബാമയുടെ ഭരണ കാലത്താണ് സൈന്യത്തിൽ ട്രാൻസ്ജെൻഡറുകൾക്ക് പ്രവേശനം നല്‍കിയത്. ട്രാൻസ്ജെൻഡർ വിഭാഗത്തിലുള്ള സൈനികർ തങ്ങളുടെ വ്യക്തി ജീവിതത്തിൽ പോലും അച്ചടക്കവും സത്യസന്ധതയും പുലർത്തില്ലെന്നും സൈനീക വൃത്തിയോട് താത്പര്യം കാണിക്കുന്നില്ലെന്നും ട്രംപ് ആരോപിച്ചു.
ട്രാൻസ്ജെൻഡർ വിഭാഗക്കാരുടെ സാന്നിധ്യം സൈന്യത്തിന് ദോഷകരമാണെന്ന് ഡൊണാൾഡ് ട്രംപ് പറഞ്ഞു. സൈന്യത്തിലെ ചില സുപ്രധാന സ്ഥാനങ്ങളിൽ ട്രാൻസ്ജെൻഡറുകൾ ജോലിചെയ്യുന്നുണ്ട്. ഇവരുടെ ഭാവി സംബന്ധിച്ച് യാതൊരു പ്രഖ്യാപനവും ട്രംപ് നടത്തിയിട്ടില്ല. ഇത് ചില മനുഷ്യാവകാശ സംഘടനകളുടെ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.
ട്രാൻസ്ജെൻഡർ സൌഹൃദം അവസാനിപ്പിക്കുമെന്നും ആണും പെണ്ണും എന്ന രണ്ട് ജെൻഡർ മാത്രമാണ് യുഎസിൽ ഉണ്ടാവുകയെന്നും ട്രംപ് സത്യപ്രതിജ്ഞാ ചടങ്ങിൽ പ്രഖ്യാപിച്ചിരുന്നു. ട്രാൻസ്ജെൻഡർ വിരുദ്ധ സമീപനങ്ങൾക്കെതിരേ നിയമപോരാട്ടം നടത്തുമെന്ന് ചില സംഘടനകൾ അറിയിച്ചിട്ടുണ്ട്. സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിനു പിന്നാലെ നടത്തിയ പ്രസംഗത്തിൽ ജെന്‍ഡര്‍, കുടിയേറ്റം തുടങ്ങിയ വിഷയങ്ങളില്‍ ട്രംപിന്റെ പ്രഖ്യാപനങ്ങള്‍ ആശങ്കയുണ്ടാക്കുന്നതായിരുന്നു.
അനധികൃത കുടിയേറ്റം തടയുന്നതിന്റെ ഭാഗമായി മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ ട്രംപ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഇതിനോടകം ആയിരത്തിലധികം അനധികൃത കുടിയേറ്റക്കാരെ നടുകടത്തിയിട്ടുണ്ട്. ട്രാൻസ്ജെൻഡർ വിഭാഗക്കാരുടെ വിലക്ക് തിരികെ കൊണ്ടുവരുമെന്ന് ഡൊണാൾഡ് ട്രംപ് തന്റെ പ്രചാരണ സമയത്ത് വാഗ്ദാനം ചെയ്തിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല