സ്വന്തം ലേഖകൻ: ബെംഗളൂരുവിൽ പഠിക്കാൻ പോകുന്ന മലയാളി വിദ്യാർഥികൾക്കിടയിലെ ആത്മഹത്യ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്.
സംസ്ഥാനത്തെ ആശങ്കപ്പെടുത്തുന്ന വിഷയമാണ് പുറത്തുവന്ന വാർത്ത. വിദ്യാർഥികൾക്കിടയിൽ ആത്മഹത്യ എന്തുകൊണ്ട് കൂടുന്നു എന്ന് പരിശോധിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. വിഷയത്തിൽ വനിതാ ശിശു വികസന വകുപ്പിനോട് റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക,അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 04712552056).
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല