
സ്വന്തം ലേഖകൻ: കുട്ടികൾക്ക് അമിതമായി പാരസെറ്റമോൾ നൽകരുതെന്ന് മുന്നറിയിപ്പുമായി സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി. കുട്ടികളുടെ ആരോഗ്യ സുരക്ഷ വർധിപ്പിക്കാനും മരുന്നുകളുടെ തെറ്റായ ഉപയോഗം മൂലമുണ്ടാകുന്ന അപകടങ്ങൾ ഒഴിവാക്കാനും ലക്ഷ്യമിട്ടാണ് മുന്നറിയിപ്പ്.
മരുന്നുകൾ ഉപയോഗിക്കുമ്പോൾ ശരിയായ നിർദ്ദേശങ്ങൾ പാലിക്കണം. അമിതമായ അളവിൽ പാരസെറ്റമോൾ കഴിക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്നും അധികൃതർ ചൂണ്ടിക്കാട്ടി.
വിഷബാധയ്ക്കുള്ള സാധ്യത ഒഴിവാക്കാൻ ജലദോഷം, പനി, ആൻ്റിഹിസ്റ്റാമൈൻസ് തുടങ്ങിയ പാരസെറ്റമോൾ അടങ്ങിയ മറ്റ് മരുന്നുകൾ കുട്ടികൾക്ക് നൽകരുതെന്നും അതോറിറ്റി നിർദ്ദേശിച്ചു.കുട്ടികൾക്ക് ഡോക്ടറുടെ നിർദേശപ്രകാരം മാത്രമേ മരുന്നുകൾ നൽകാവൂയെന്നും അധികൃതർ ഓർമ്മപ്പെടുത്തി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല