ലണ്ടന്‍: യു.കെയില്‍ എത്തിച്ചേര്‍ന്ന ഏഷ്യാനെറ്റ് സാന്തായാത്രയ്ക്ക് ഒ.ഐ.സി.സി യു.കെ ലണ്ടന്‍ റീജിയന്റെ നേതൃത്വത്തില്‍ ഗംഭീര സ്വീകരണം നല്‍കി. സാന്തായാത്രാ സംഘത്തെ മുത്തുക്കുടകളുടെ അകമ്പടിയോടെ സ്വീകരിച്ചതിനു ശേഷം വിവിധ കലാ പരിപാടികളും വേദിയില്‍ അവതരിപ്പിക്കപ്പെട്ടു. ന്യൂ ഹാം എം.പി സ്റ്റീഫന്‍ ടിംസ്, കൗണ്‍സിലര്‍ ജോസ് അലക്സാണ്ടര്‍, ഏഷ്യാനെറ്റ് റിപ്പോര്‍ട്ടര്‍ അനില്‍, ശ്രീകുമാര്‍, ഒ.ഐ.സി.സി നേതാക്കളായ ഗിരി മാധവന്‍, തോമസ് പുളിക്കല്‍, ടോണി ചെറിയാന്‍, ബിജു ഗോപിനാഥ്, ജെയിന്‍ ലാ, തോമസ് കാക്കശ്ശേരി എന്നിവര്‍ പ്രസംഗിച്ചു. ഒ.ഐ.സി.സിയുടെ നേതൃത്വത്തില്‍ കേക്ക് മുറിക്കുകയും ചോക്ക്‌ളേറ്റുകള്‍ വിതരണം ചെയ്യുകയും ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല