1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 1, 2025

സ്വന്തം ലേഖകൻ: ആദായനികുതി പരിധി 12 ലക്ഷമാക്കി ഉയര്‍ത്തിക്കൊണ്ട് കേന്ദ്ര ബജറ്റിലെ വമ്പന്‍ പ്രഖ്യാപനം. ആദായ നികുതി സ്ലാബ് നിലവില്‍ വന്നതിനുശേഷമുള്ള ഏറ്റവും വലിയ ഇളവാണ് ധനമന്ത്രി ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ധനമന്ത്രിയുടെ ബജറ്റ് പ്രഖ്യാപനം ഇടത്തരം-മധ്യവര്‍ഗ കുടുംബങ്ങളിലെ നികുതിദായകര്‍ക്ക് വലിയ ആശ്വാസമാണ് നല്‍കുന്നത്.

റിബേറ്റടക്കം 12.75 ലക്ഷം വരെ വരുമാനമുള്ളവര്‍ നികുതിയടക്കേണ്ട. ഇതുപ്രകാരമുള്ള പുതിയ നികുതി സ്ലാബ് ധനമന്ത്രി പ്രഖ്യാപിച്ചു. ആദായനികുതി സ്ലാബിലെ പുതിയ സ്‌കീമിലുള്ളവര്‍ക്ക് മാത്രമാണ് ഈ നികുതിയിളവ് ബാധകമാവുക. വരുമാനം സ്റ്റാൻഡേർഡ് ഡിഡക്ഷൻ അടക്കമുള്ള 12.75 ലക്ഷം പരിധി കടന്നാൽ താഴെപ്പറയും പ്രകാരമുള്ള സ്ലാബ് അനുസരിച്ചാണ് നികുതി നൽകേണ്ടിവരിക.

പുതിയ സ്ലാബ് ഇങ്ങനെ

0-4 ലക്ഷംവരെ നികുതി ഇല്ല
4-8 ലക്ഷം- അഞ്ച് ശതമാനം നികുതി
8-12 ലക്ഷം- 10 ശതമനം നികുതി
12-16 ലക്ഷം -15 ശതമാനം നികുതി
16-20 ലക്ഷം വരെ 20 ശതമാനം നികുതി
20-24 ലക്ഷം- 25 ശതമാനം നികുതി
25ന് മുകളില്‍ 30 ശതമാനം നികുതി

മധ്യവര്‍ഗ കുടുംബത്തിന് മേലുള്ള നികുതി ബാധ്യത ഒഴിവാക്കുക, ആളുകളുടെ സേവിങ്‌സ് വര്‍ധിപ്പിക്കുക, ചെലവാക്കല്‍ വര്‍ധിപ്പിക്കുക എന്നിവ ലക്ഷ്യമിട്ടാണ് പുതിയ നികുതിയിളവ് പരിഷ്‌കരണമെന്ന് ധനമന്ത്രി വ്യക്തമാക്കി.

60-80 വയസ്സ് വരെ പ്രായമുള്ള മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള അടിസ്ഥാന ഇളവ് 3 ലക്ഷമാണ്. 80 വയസ്സിന് മുകളില്‍ പ്രായമുള്ള മുതിര്‍ന്ന പൗരന്മാര്‍ക്ക് ഇത് 5 ലക്ഷമാണ്.

ഉപഭോഗം കൂട്ടാനുള്ള ധനമന്ത്രിയുടെ സര്‍ജിക്കല്‍ സ്‌ട്രൈക്കായാണ് ഇത് വിശേഷിപ്പിക്കപ്പെടുന്നത്. മധ്യവര്‍ഗത്തിന്റെ ഉപഭോഗശേഷി കുറയുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. നികുതിയിളവ് വരുത്തിക്കൊണ്ട് മധ്യര്‍ഗത്തിന്റെ പോക്കറ്റിലേക്ക് കൂടുതല്‍ പണം എത്തിക്കാനുള്ള നീക്കമാണ് നടത്തിയത്. ഇത് വിപണിയിലേക്കിറക്കി വിപണിയെ കൂടുതല്‍ ചലനാത്മകമാക്കാനാണ് ലക്ഷ്യമിടുന്നത്. ആദായ നികുതി പരിധി 10 ലക്ഷം വരെയാക്കുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ പ്രതീക്ഷകള്‍ക്കപ്പുറം പരിധി 12 ലക്ഷമാക്കുകയായിരുന്നു. ഭരണപക്ഷം കയ്യടിച്ചാണ് ഇത് സ്വാഗതം ചെയ്തത്.

അതേസമയം, രാജ്യം പുതിയ ആദായ നികുതി നയത്തിലേക്കെന്നും ധനമന്ത്രി നിര്‍മല സീതാരാമന്‍ വ്യക്തമാക്കിയിട്ടുണ്ട്. പുതിയ ബില്ല് അടുത്താഴ്ച വരും. ഇന്‍ഷുറന്‍സ് മേഖലയില്‍ 100 ശതമാനം പ്രത്യക്ഷ വിദേശ നിക്ഷേപത്തിലേക്ക്. ഇന്‍ഷുറന്‍സ് മേഖലയിലെ വിദേശ നിക്ഷേപരിധി 74 ശതമാനത്തില്‍ നിന്ന് 100 ശതമാനമാക്കി. കമ്പനി ലയനങ്ങള്‍ക്ക് അതിവേഗ പദ്ധതിയുണ്ടാകുമെന്ന് ബജറ്റില്‍ പ്രഖ്യാപനം. വ്യവസായ സൗഹൃദ നയങ്ങള്‍ വിപുലമാക്കും. സംസ്ഥാനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കും.

ധന കമ്മി കടം കുറയ്ക്കുന്ന തരത്തിലേക്ക് പുനക്രമീകരിക്കും. കസ്റ്റംസ് താരിഫ് പ്രായോഗികമാക്കുമെന്ന് ധനനമന്ത്രി പറഞ്ഞു. 202526 ലെ ധനക്കമ്മി 4.4 ശതമാനം. പുതിയ ആദായ നികുതി ബില്ലില്‍ ലളിതമായ വ്യവസ്ഥകളാകുമെന്ന് ധനമന്ത്രി. വ്യക്തിഗത ആദായ നികുതി പരിഷ്‌കാരം അവസാനം. ടി ഡി എസ് ,ടി സി എസ് പ്രായോഗികമാക്കും. ടി ഡി എസ് പരിധി ഉയര്‍ത്തി. വാര്‍ഷിക പരിധി വാടകയിന്മേല്‍ 6 ലക്ഷമാക്കി ഉയര്‍ത്തി. ഉത്പന്നങ്ങളുടെ വില്‍പനയ്ക്ക് ടി ഡി എസും ടി സി എസും ബാധകമാകും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.