സ്വന്തം ലേഖകൻ: തൊഴിലാളികളുടെ വേതനം അടിസ്ഥാനമാക്കിയുള്ള സേവിങ്സ് ഫണ്ട് പിൻവലിക്കണമെങ്കിൽ തൊഴിൽ കരാർ റദ്ദാക്കണമെന്നു മാനവ വിഭവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം. അടിസ്ഥാന വേതനത്തിന് ആനുപാതികമായാണ് ഓരോരുത്തർക്കും സേവിങ്സ് ഫണ്ട് ഉണ്ടാവുക.
ഫണ്ടിൽ റജിസ്റ്റർ ചെയ്തവർക്ക് ഒരുവർഷത്തിനു ശേഷം സേവിങ് തുക പിൻവലിക്കാൻ തൊഴിൽ മന്ത്രാലയത്തിന്റെ മുൻകൂർ അനുമതി ആവശ്യമാണ്. തൊഴിൽ തർക്കം നിലനിൽക്കുന്നുണ്ടെങ്കിൽ സേവിങ് ഫണ്ട് പിൻവലിക്കാനാകില്ല. തൊഴിലാളിയുടെ വീസ റദ്ദാക്കുമ്പോൾ നൽകേണ്ട സേവനകാല ആനുകൂല്യങ്ങൾക്ക് മതിയായ ഫണ്ട് തൊഴിലുടമയുടെ കൈവശമുണ്ടെന്നു മന്ത്രാലയത്തെ അറിയിക്കണമെന്നും വ്യവസ്ഥയുണ്ട്.
സേവിങ് ഫണ്ടുകൾ രാജ്യത്ത് നിക്ഷേപിക്കാൻ തൊഴിലാളികൾക്ക് അവസരമുണ്ട്. അവിദഗ്ധ തൊഴിലാളികൾ, വിദഗ്ധ തൊഴിലാളികൾ എന്നിവർക്ക് വെവ്വേറെ വ്യവസ്ഥകളാണ് നിക്ഷേപത്തിനുള്ളത്. അവിദഗ്ധ തൊഴിലാളികൾക്ക് ക്യാപിറ്റൽ ഗാരന്റി പോർട്ട്ഫോളിയോ പ്രകാരം തുക നിക്ഷേപിക്കാനാകും.
ഇതു മൂലധനസംരക്ഷണം ഉറപ്പ് നൽകുന്നതാണ്. ഒരു തൊഴിലാളി ജോലിയിൽ നിന്നു പിരിയുമ്പോൾ ലഭിക്കുന്ന സേവനകാല ആനുകൂല്യങ്ങൾക്ക് പകരമായാണ് മന്ത്രാലയം സേവിങ് ഫണ്ട് സംവിധാനം ആവിഷ്കരിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല