സ്വന്തം ലേഖകൻ: സെൽഫ് ബോർഡിങ് ഗേറ്റുകൾ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഉൾപ്പെടുത്തി ദോഹ ഹമദ് രാജ്യാന്തര വിമാനത്താവളത്തിൽ പുതിയ കോൺകോഴ്സ്. വിമാനത്താവള വിപുലീകരണത്തിന്റെ ഭാഗമായി ‘കോൺകോഴ്സ് ഇ’ പ്രവർത്തന ക്ഷമമായതായി അധികൃതർ അറിയിച്ചു.
വിമാനത്തിൽ പ്രവേശിക്കാൻ സെൽഫ് ബോർഡിങ് ഗേറ്റുകൾ ഉൾപ്പെടെയുള്ള സൗകര്യം പുതിയ വികസനത്തിന്റെ ഭാഗമായി നിലവിൽ വന്നിട്ടുണ്ട്. വിമാനത്തിലേക്കുള്ള ബോർഡിങ് നടപടികൾ വേഗത്തിലാക്കാൻ സൗകര്യപ്പെടുത്തികൊണ്ട് പുതിയ ‘ഇ’ കോൺകോഴ്സ് സജ്ജമാക്കിയത്.
ടെർമിനൽ ചെക്ക് ഇൻ പൂർത്തിയാക്കിയ യാത്രക്കാർ വിമാനത്തിൽ പ്രവേശിക്കുന്നതിനായുള്ള ഇടനാഴിയാണ് കോൺകോഴ്സ്. അഡ്വൻസ്ഡ് സെൽഫ് ബോർഡിങ് സാങ്കേതിക വിദ്യ, ഭിന്നശേഷിക്കാരായ യാത്രക്കാർക്ക് എളുപ്പത്തിൽ വിമാനത്തിലേക്ക് പ്രവേശിക്കാനുള്ള സൗകര്യം തുടങ്ങിയവ ഉൾപ്പെടെയുള്ള സംവിധാനങ്ങളോടെയാണ് ഇത് നിലവിൽ വന്നത്.
വിമാനത്തിലെത്താൻ ബസുകൾ ആശ്രയിക്കുന്നത് ഒഴിവാക്കാൻ കഴിയും വിധമാണ് പുതിയ വികസനം. യാത്രക്കാർ നേരിട്ട് വിമാനത്തിൽ പ്രവേശിക്കുന്ന എട്ട് കോൺടാക്സ് ഗേറ്റുകളോടെയാണ് കോൺകോഴ്സ് ‘ഇ’ നിലവിൽ വരുന്നത്. ഇത് വിമാനത്താവള ഗേറ്റ് ശേഷി നിലവിലേതിനേക്കാൾ 20 ശതമാനമായി വർധിപ്പിക്കും. അത്യാധുനിക സൗകരങ്ങളോടെയുള്ള പുതിയ കോൺകോഴ്സ് യാത്രക്കാർക്ക് പുതിയ അനുഭവം പ്രദാനം ചെയ്യുമെന്ന് ഹമദ് വിമാനത്താവള സി.ഒ.ഒ ഹമദ് അലി അൽ ഖാതിർ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല